You are Here : Home / USA News

സജി ചാക്കോയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ (ഐഎന്‍ഒസി) നേതൃത്വം അഭിനന്ദിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 12, 2014 11:27 hrs UTC

ന്യൂയോര്‍ക്ക്‌: പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും, കോണ്‌ഗ്രസ്‌ ഡി സി സി സെക്രട്ടറിയുമായ സജി ചാക്കോയെ ന്യൂയോര്‍ക്കിലെ ഹില്‍ സൈഡ്‌ അവന്യൂവിലുള്ള രാജധാനി ഇന്ത്യന്‍ റസ്റ്റോാറന്റില്‍ വച്ച്‌ സ്വീകരണം നല്‍കി. ചടങ്ങില്‍ ഐഎന്‍ഒസി ചെയര്‍മാന്‍ ജോര്‍ജ്‌ എബ്രഹാം, ഐഎന്‍ഒസി കേരള ഘടകം ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍, ഐഎന്‍ഒസി സീനിയര്‍ നേതാവ്‌ സാക്ക്‌ തോമസ്‌, ഐഎന്‍ഒസി പ്രസിഡന്റ്‌ ജൂനെദ്‌ ക്വാസി, ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ്‌, വൈസ്‌ പ്രസിഡന്റ്‌ മൊഹീന്ദര്‍ സിംഗ്‌, കേരള ഘടകം ട്രഷറാര്‍ ജോസ്‌ തെക്കേടം, ഗീവര്‌ഗീസ്‌ ചാക്കോ ,എന്നിവര്‌ ആശംസകള്‍ നേര്‍ന്നു. അമേരിക്കയിലെ ഹ്രസ്വ സന്ദര്‌ശനത്തിനുള്ളില്‍ വിവിധ അമേരിക്കന്‍ സംഘാടനകളുടെ ചടങ്ങില്‍ സജി ചാക്കോ പങ്കെടുത്തു. ഐഎന്‍ഒസി കേരള ചാപ്‌റ്റര്‍ ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍ സജി ചാക്കോയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. കൊണ്‌ഗ്രസിന്റെ ഉരുക്കുകോട്ടയായി മാറിയ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളെ ആദരിക്കുന്നതില്‍ തങ്ങള്‍ക്കു അഭിമാനമുണ്ടെന്നു ഹര്‍ബജന്‍ സിംഗ്‌ സജി ചാക്കോയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ പ്രസ്‌താവിച്ചു. പ്രതിസന്ധികളെ മറികടന്നു വിജയിച്ച പാരമ്പര്യ മാണ്‌ കൊണ്‌ഗ്രസ്സിനുള്ളതെന്നും വരുന്ന ഭാവിയില്‍ അത്‌ വ്യക്തമാകുമെന്നും സജി ചാക്കോ പറഞ്ഞു. ജനാധിപത്യത്ത്‌തിലും മതേതരത്വത്തിലും അടിയുറച്ചു നിലകൊള്ളുന്ന കോണ്‌ഗ്രസ്‌ ജനഹൃദ യങ്ങളിലാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.