You are Here : Home / USA News

എല്‍ഡര്‍ ജോണ്‍ ജോസഫിനെ അനുമോദിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 08, 2014 10:50 hrs UTC

ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ടെക്‌സസ്): നോര്‍ത്ത് ഡാളസ് ബൈബിള്‍ ചര്‍ച്ച് സ്ഥാപകനും, ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ബ്രദറണ്‍ സഭാ എല്‍ഡറുമായ ജോണ്‍ ജോസഫിനെ സഭാംഗങ്ങളും, സ്‌നേഹിതരും ചേര്‍ന്ന് ആദരിച്ചു. ജൂലായ് 5 ശനിയാഴ്ച രാവിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് നോര്‍ത്ത് ഡാളസ് ബൈബിള്‍ ചര്‍ച്ചില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ബ്രദര്‍ കെ.സി.മത്തായി അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫിന്റെ അറുപതാം ജന്മദിനം ആഘോഷിക്കുന്നതിനായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. തൃശൂരില്‍ നിന്നും എണ്‍പതുകളുടെ ആരംഭത്തില്‍ കുടംബ സമ്മേതം അമേരിക്കയില്‍ എത്തിചേര്‍ന്ന ജോണ്‍ ജോസഫ് സഭാ സേവനത്തിനും, സമൂഹനന്മക്കും വേണ്ടി വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടത്തിയത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ജോണ്‍ ജോസഫിന് ആശംസകള്‍ അര്‍പ്പിക്കുന്നതിനുമായി എത്തിചേര്‍ന്നിരുന്നു.

 

ടി.ജി. തങ്കച്ചന്‍, ഈശോ തോമസ്, ജെസ്സി ജോര്‍ജ്ജ്, ജോര്‍ജ്ജ് ജോസഫ്, പി.പി.ചെറിയാന്‍, ജോസ് ചെറിയാന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. നോര്‍ത്ത് ഡാളസ് ബൈബിള്‍ ചര്‍ച്ചിന്റെ ഉപഹാരവും, പ്ലാക്കും ജോസ് ചെറിയാനും, ടി.ജി.തങ്കച്ചനും ചേര്‍ന്ന് ജോണ്‍ ജോസഫിന് നല്‍കി. സ്‌നേഹ പ്രകടനങ്ങള്‍ക്കും, ആശംസകള്‍ക്കും ജോണ്‍ ജോസഫ് സമുചിതമായി മറുപടി പറഞ്ഞു. ജീവിതത്തില്‍ ലഭിച്ച നന്മകളും, ഔദ്യോഗീക ജീവിതത്തില്‍ ലഭിച്ച പടിപടിയായുള്ള ഉയര്‍ച്ചയും, പ്രതിസന്ധികളെ അതിജീവിക്കുവാന്‍ ലഭിച്ച മാനസിക സ്ഥിരതയും, ദൈവിക കൃപയും, ദാനവുമായിരുന്നുവെന്ന് ജോണ്‍ ജോസഫ് നന്ദിയോടെ സ്മരിച്ചു. ഭാര്യ ആലീസും മൂന്നു മക്കളും മരുമകനും ഉള്‍പ്പെടുന്ന കുടുംബം സന്തുഷ്ടജീവിതമാണ് നയിക്കുന്നത്. ബാബു തോമസ്, എഡ്വിന്‍, സ്റ്റാന്‍ലി, തമ്പി, മേഴ്‌സി, ജെസ്സി തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഷോണ്‍ ജോസഫാണ് സമ്മേളനനടപടികള്‍ നിയന്ത്രിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.