ഗാര്‍ലന്റ്: പ്രവാസി മലയാളികളുടെ പ്രശസ്തി വാനോളമുയര്‍ത്തി മസ്കിറ്റ് ഐഎസ്ഡിയില്‍ നിന്നും സണ്ണിവെയ്ല്‍ ഐഎസ്ഡിയില്‍ നിന്നും ഹൈസ്കൂള്‍ ഗ്രാജുവേഷനില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മലയാളി വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പ്രവാസി മലയാളി ഫെഡറേഷന് ഡാലസ് സ്വീകരണം നല്കുന്നു. ജൂലൈ 27 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ബല്‍റ്റ് ലൈന്‍ ഗാര്ലന്റിലുളള ഇന്ത്യാ ഗാര്ഡന് റസ്റ്റോറന്റിലാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ജോഷ്വ ജോര്‍ജ്, ജോസഫ് ഫ്രാന്‍സിസ്, ഇരട്ട സഹോദരിമാരായ സ്റ്റെഫി വിജു, സ്റ്റെല്ല വിജു, ജോയല്‍ ലൂക്കോസ്, ക്രിസ്റ്റി ലൂക്കോസ്, ഏഞ്ചല മാത്യു കോശി തുടങ്ങിയ വാലഡിക്ടോറിയന്, സലുറ്റ റ്റോറിയന്‍ എന്നിവര്‍ക്കാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് തോമസ് രാജന്, സെക്രട്ടറി സിജു വി. ജോര്‍ജ്, ട്രഷറര്‍ രാജന് മേപ്പുറം എന്നിവര്‍ അറിയിച്ചു. സ്വീകരണ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സ്വീകരണ യോഗത്തില്‍ സാമൂഹ്യ- സാംസ്കാരിക നേതാക്കന്മാര് പങ്കെടുക്കുമെന്നും ഇവര്‍ പ്രസിദ്ധീകരണത്തിനു നല്കിയ പത്രകുറിപ്പില്‍ അറിയിച്ചു.
Comments