ന്യൂജേഴ്സി : ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിത്രാസ് ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ എന്ന സ്ഥാപനത്തിന്റെ ഔപചാരിക ഉത്ഘാടനം ഈ വരുന്ന സെപ്റ്റംബര്‍ 13ന് ന്യൂജേഴ്സി വെറോണ ഹൈസ്ക്കൂളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചതായി സ്ഥാപനത്തിന്റെ പ്രസിഡന്റ് ശ്രീ.രാജന് ചീരന്‍ അറിയിച്ചു.
യോഗത്തില്‍ മിത്രാസിന്റെ ബോര്‍ഡ് മെബര്‍മാരായ ഡോ.ഷിറാസ് യൂസഫ്, എം.സി. മത്തായി, ജയിംസ് നൈനാന്, ജേക്കബ് ജോസഫ്, അനീഷ് ചെറിയാന്, ഷാജി വില്‍സണ്‍, ജിജി പോള്‍, അലക്സ് ജോണ്‍, ശോഭ ജേക്കബ് എന്നിവര്‍ പങ്കെടുത്തു. സൗഹൃദ കൂട്ടായ്മയില്‍ സ്ഥാപിതമായ മിത്രാസ് അമേരിക്കയിലുള്ള കലാകാരന്മാരുടെ ഉന്നമനത്തിനും പ്രോത്സാഹനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. ഉത്ഘാടനത്തോട് അനുബന്ധിച്ച് പ്രശസ്ത സിനിമ പിന്നണി ഗായികനായ ഫ്രാങ്കോ നയിക്കുന്ന സംഗീത വിരുന്നും ടീം മിത്രാസ് അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകവും നൃത്തനൃത്ത്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോഗ്രാം ബുക്ക് ചെയ്യുന്നതിനുമായി 9737590040, 9735472600 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Comments