You are Here : Home / USA News

കിരീടത്തിനായി സ്‌നേഹപൂര്‍വ്വം ഫോമാ കണ്‍വന്‍ഷനിലേക്ക്‌

Text Size  

Story Dated: Friday, June 20, 2014 08:21 hrs UTC

 ഫിലാഡല്‍ഫിയ: സുഹൃത്തുക്കള്‍ തമ്മിലുള്ള പോരാട്ടം. അതാണ്‌ 56 കളി ടൂര്‍ണമെന്റ്‌. വടക്കേ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്ന്‌ ഇരുപതോളം ടീമുകള്‍ (ഏകദേശം അറുപതോളം കളിക്കാര്‍) ഒരു വട്ടമേശയ്‌ക്ക്‌ ചുറ്റുമിരുന്ന്‌ കളിക്കുമ്പോള്‍ 2014 ഫോമാ കിരീടത്തിനായി ഒട്ടേറെ ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഡിട്രോയിറ്റില്‍ നിന്നും അപ്പച്ചന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജോസഫ്‌ മാത്യു (ജോര്‍ജ്‌ വന്‍നിലം, മാത്യു ചെരുവില്‍) ടീം എല്ലാവര്‍ക്കും പേടിസ്വപ്‌നമാണ്‌. ആദ്യമെല്ലാം ശക്തമായ ഭീഷണി ഉയര്‍ത്തി, സെമി ഫൈനലിലും, ഫൈനലിലും അവര്‍ക്ക്‌ കിരീടം നഷ്‌ടപ്പെടുന്നത്‌ ഒരു തുടര്‍ക്കഥയാണ്‌.

പെന്‍സില്‍വേനിയയില്‍ നിന്ന്‌ സാബു സ്‌കറിയയുടെ (സാബു, ജോണ്‍സണ്‍) ടീം, ന്യൂജേഴ്‌സിയില്‍ നിന്ന്‌ ദിലീപ്‌ വര്‍ഗിന്റെ നേതൃത്വത്തിലുള്ള ടീം, ന്യൂയോര്‍ക്കില്‍ നിന്ന്‌ ടോമിയുടെ (ഷാജി, സൈമണ്‍) നേതൃത്വത്തിലുള്ള ടീം, കാനഡയില്‍ നിന്ന്‌ തോമസ്‌ കെ. തോമസ്‌ എന്നിവരുടെ ടീമുകള്‍ ശക്തമായ മത്സരം കാഴ്‌ചവെയ്‌ക്കുമെന്നതില്‍ രണ്ടുപക്ഷമില്ല.

ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഫോമാ കണ്‍വന്‍ഷനില്‍ 28-ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്കാണ്‌ 56 കളി മത്സരം ആരംഭിക്കുന്നത്‌.

കളിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ വണ്‍ ടൈം രജിസ്‌ട്രേഷന്‍ (125 ഡോളര്‍) സംവിധാനം ഫോമ ഒരുക്കിയിട്ടുണ്ട്‌.

56 കളി ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന ടീമുകള്‍ക്ക്‌ യഥാക്രമം 1000, 750, 500 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും, ട്രോഫിയും നല്‍കുന്നതാണ്‌.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി ശക്തമായ ഒരു ടീം പ്രവര്‍ത്തിക്കുന്നു. മാത്യു ചെരുവില്‍ (ഡിട്രോയിറ്റ്‌), ജോസഫ്‌ മാത്യു (ഡിട്രോയിറ്റ്‌), ജോര്‍ജ്‌ വന്‍നിലം (ഡിട്രോയിറ്റ്‌), സാബു സ്‌കറിയ (ഫിലാഡല്‍ഫിയ), തോമസ്‌ തോമസ്‌ (കാനഡ), സൈമണ്‍ ജോര്‍ജ്‌, ടോമി, മാത്യു, ദിലീപ്‌ വര്‍ഗീസ്‌, സണ്ണി വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), ജോസഫ്‌ മാത്യു (248 767 6822).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.