You are Here : Home / USA News

2014 ഫോമാ കണ്‍വന്‍ഷനില്‍ വര്‍ണ്ണപ്രഭയാര്‍ന്ന ഘോഷയാത്ര

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 15, 2014 09:25 hrs UTC


ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ സാഹോദര്യസ്‌നേഹത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയിലുള്ള വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനില്‍ ജൂണ്‍ 27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ വിശിഷ്‌ടാതിഥികളെ കേരളത്തനിമയില്‍ സ്വീകരിച്ച്‌ സമ്മേളന വേദിയിലേക്ക്‌ ആനയിക്കുന്നതാണ്‌. ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക്‌ അതീതമായി പ്രവര്‍ത്തിക്കുന്ന ഫോമാ എന്ന സംഘടനയുടെ ലക്ഷ്യങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിയിലുള്ള വര്‍ണ്ണാഭയാര്‍ന്ന ഘോഷയാത്ര ഈവര്‍ഷത്തെ പ്രത്യേകതയാണ്‌.

മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന സന്ദേശം നല്‍കത്തക്ക രീതിയില്‍ ഹിന്ദു, മുസ്ലീം, ക്രസ്‌ത്യന്‍ വേഷങ്ങളും കലകളും സമന്വയിപ്പിച്ച്‌ `കേരളോത്സവം' എന്ന വിഷയം ആസ്‌പദമാക്കിയാണ്‌ ഈ ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്‌. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത നയന മനോഹാരിത ഈ ഘോഷയാത്രയുടെ പ്രത്യേകതയാണ്‌. കേരളത്തിന്റെ തനതുകലകളായ കഥകളി, ഓട്ടന്‍തുള്ളല്‍, തെയ്യം മുതലായ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട്‌ ഫിലാഡല്‍ഫിയയില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ പുനരാവിഷ്‌കരിക്കുന്നു എന്നത്‌ ഈ ഘോഷയാത്രയുടെ മറ്റൊരു പ്രത്യേകതയാണ്‌. ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുട, പരിചമുട്ട്‌, അമ്മന്‍കുടം, മോഹിനിയാട്ടം എന്നിവ ഘോഷയാത്രയില്‍ ഉണ്ടായിരിക്കും.

പുരുഷന്മാര്‍ ക്രീം കളര്‍ മുണ്ടും, സ്‌ത്രീകള്‍ സെറ്റ്‌ സാരിയും റെഡ്‌ അല്ലെങ്കില്‍ ഗോള്‍ഡന്‍ കളര്‍ ബ്ലൗസും ധരിച്ച്‌ ജൂണ്‍ 27-ന്‌ ഘോഷയാത്രയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരേണ്ടതാണ്‌. 58 അസോസിയേഷനുകളുടെ അംഗങ്ങളും അസോസിയേഷന്റെ ബാനറിന്‌ പിന്നില്‍ അണിനിരക്കുവാനായി അന്നേദിവസം വൈകുന്നേരം 4.30-ന്‌ മുമ്പായി കണ്‍വന്‍ഷന്‍ സെന്റര്‍ പാര്‍ക്കിംഗ്‌ ലോട്ട്‌ കവാടത്തില്‍ എത്തിച്ചേരണമെന്ന്‌ പ്രൊസഷന്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

`കേരളോത്സവം' എന്ന വിഷയത്തിന്‌ അനുയോജ്യമായ രീതിയിലുള്ള വസ്‌ത്രധാരണത്തോടെ പ്രൊസഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രൊസഷന്‍ കമ്മിറ്റി ചെയര്‍മാന്റേയോ, കണ്‍വീനര്‍മാരുടേയോ പക്കല്‍ ജൂണ്‍ 20-ന്‌ മുമ്പായി പേരുകള്‍ നല്‍കേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി ഏബ്രഹാം (484 716 1636), സന്തോഷ്‌ ഏബ്രഹാം (215 605 6914), രാജപ്പന്‍ നായര്‍ (610 905 9336), അജി പണിക്കര്‍ (610 367 2126), നിവേദ രാജന്‍ (302 897 4741), വര്‍ഗീസ്‌ ഏബ്രഹാം (267 968 3185), ബിജു ജോണ്‍ (215 327 5052), അലക്‌സ്‌ ജോണ്‍ (215 715 8114), സ്റ്റാന്‍ലി വര്‍ഗീസ്‌ (516 318 7175).
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.