You are Here : Home / USA News

ഫൊക്കാനാ കണ്‍വന്‍ഷന്‍ ടാലന്റ്‌ മത്സരങ്ങള്‍ക്ക്‌ ഇനി ആഴ്‌ചകള്‍ മാത്രം

Text Size  

Story Dated: Friday, June 13, 2014 10:12 hrs UTC

ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രധാന ഇനമായ ടാലന്റ്‌ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ടാലന്റ്‌ മത്സരങ്ങള്‍ ജൂലൈ അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വിവിധ വേദികളിലായി നടക്കും. സംഗീത മത്സരം, ക്ലാസിക്കല്‍-നോണ്‍ ക്ലാസിക്കല്‍ നൃത്തമത്സരങ്ങള്‍ 6-12, 13-24 പ്രായപരിധിയില്‍ നടത്തപ്പെടും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രസംഗ മത്സരങ്ങള്‍ ടാലന്റ്‌ മത്സരങ്ങള്‍ക്ക്‌ മാറ്റുകൂട്ടും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രമായി ഫൊക്കാനാ പ്രത്യേക രജിസ്‌ട്രേഷന്‍ പാക്കേജ്‌ ക്രമീകരിച്ചിട്ടുണ്ട്‌. ടാലന്റ്‌ കമ്പറ്റീഷന്‍ രജിസ്‌ട്രേഷന്‍ ഫോമും, വിശദമായ വിവരങ്ങളും www.fokana.org വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഫൊക്കാനാ കലാപ്രതിഭയേയും, കലാതിലകത്തേയും ടാലന്റ്‌ മത്സരങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫൊക്കാനാ ടാലന്റ്‌ മതസരങ്ങളുടെ ചെയര്‍പേഴ്‌സണ്‍ ഷൈനി പട്ടരുമഠത്തില്‍ (630 709 9072), ലീല ജോസഫ്‌ (കോ-ചെയര്‍പേഴ്‌സണ്‍) 224 578 5262, റീബി സ്‌കറിയ (കോ-ചെയര്‍പേഴ്‌സണ്‍) 630 696 1458.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.