You are Here : Home / USA News

റൈറ്റേഴ്‌സ്‌ ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 12, 2014 09:47 hrs UTC



ഡാളസ്‌: നോര്‍ത്ത്‌ അമേരിക്കയിലുള്ള കേരള പെന്തെക്കോസ്‌ത്‌ റൈറ്റേഴ്‌സ്‌ ഫോറം 2012-2013 വര്‍ഷത്തെ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യാപിച്ചു. പാസ്റ്റര്‍. രാജന്‍ പരുത്തിമൂട്ടില്‍ (ഡാളസ്‌) എഴുതിയ സര്‍വ്വേശ സമ്മാന സമാഹാരം എന്ന പുസ്‌തകം മലയാളം വിഭാഗത്തിലും, പാസ്റ്റര്‍. കുഞ്ഞപ്പന്‍ സി. വര്‍ഗീസ്‌ (ചിക്കാഗോ) രചിച്ച ??Reformation Brings Revival? എന്ന പുസ്‌തകം ഇംഗ്ലീഷ്‌ വിഭാഗത്തിലും അവാര്‍ഡിനര്‍ഹമായി.

പാസ്റ്റര്‍. മാത്യൂസ്‌ ഇട്ടി (ഫ്‌ളോറിഡ) വോയിസ്‌ ഓഫ്‌ റിവൈവല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച `ദൈവകണവും, ദൈവ വിശ്വാസവും' മലയാളം ലേഖന വിഭാഗത്തിലും, സ്വര്‍ഗീയ ധ്വനി ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ച 'Fasting And Prayer- A Biblical Perspective'എന്ന ഇംഗ്ലീഷ്‌ ലേഖനത്തിന്‌ സിസ്റ്റര്‍. ഷേര്‍ലി ചാക്കോയും (വാഷിംഗ്‌ടണ്‍), ദിവ്യ വാര്‍ത്ത മാസികയില്‍ പ്രസിദ്ധീകരിച്ച സഹോദരിയുടെ ദു:ഖം എന്ന മലയാളം കവിതയ്‌ക്ക്‌ സിസ്റ്റര്‍.ലീലാമ്മ ജോര്‍ജ്ജും (ഫ്‌ളോറിഡ), ഗുഡ്‌ന്യൂസ്‌ വാരിക പ്രസിദ്ധീകരിച്ച 'Let It Stand For One More Year' എന്ന ഇംഗ്ലീഷ്‌ കവിതയ്‌ക്ക്‌ ബ്രദര്‍.സാമുവേല്‍ ഗീവര്‍ഗീസ്‌ ( ഡിട്രോയിറ്റ്‌) എന്നിവരും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രൈസ്‌തവ സാഹിത്യ മേഖലയില്‍ തികഞ്ഞ പ്രാവീണ്യം നേടിയ വിധികര്‍ത്താക്കളാണ്‌ ഓരോ വിഭാഗത്തിലും വിധി നിര്‍ണ്ണയം നടത്തിയത്‌. 2014 ജൂലൈയില്‍ ഡിട്രോയിറ്റില്‍ വെച്ചു നടക്കുന്ന മലയാളി പെന്തക്കോസ്‌തു കോണ്‍ഫറന്‍സിലെ പ്രത്യേക കൂടിവരവില്‍ വെച്ച്‌ അവാര്‍ഡുകള്‍ നല്‍കും.

എസ്‌.പി.ജെയിംസ്‌ (ഡാളസ്‌), നാഷണല്‍ പ്രസിഡന്റ്‌, രാജു തരകന്‍ ( ഡാളസ്‌) നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌, രാജു പൊന്നോലില്‍ (ഫ്‌ളോറിഡ) നാഷണല്‍ സെക്രട്ടറി, റവ. ബിനു ജോണ്‍ (കരോലിന) നാഷണല്‍ ജോ.സെക്രട്ടറി, സാം മാത്യു (ഡാളസ്‌) നാഷണല്‍ ട്രഷറാര്‍ എന്നിവരാണ്‌ റൈറ്റേഴ്‌സ്‌ ഫോറത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌. നോര്‍ത്തമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ചാപ്‌റ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ വാര്‍ഷിക പൊതുസമ്മേളനത്തില്‍ അടുത്ത നടത്തിപ്പുവര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതായിരിക്കും. വടക്കേ അമേരിക്കയിലെ സാഹിത്യാഭിരുചിയുള്ള വ്യക്തികളുടെ സംയോജിത സംഘടനയായ കേരളാ പെന്തക്കോസ്‌തല്‍ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു അറിയുവാനും, അംഗത്വ അപേക്ഷ വിവരത്തിനും, www.kpwf.org സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.