You are Here : Home / USA News

സ്റ്റീഫന്‍ ദേവസ്സി താമ്പായില്‍ ജൂണ്‍ 22 ന്‌, ഷോ കാണാന്‍ ഐ.പി.സി ചര്‍ച്ച്‌ ഓര്‍ലാന്റോയില്‍ നിന്നും ബസ്‌ സര്‍വീസ്‌ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 12, 2014 09:45 hrs UTC



താമ്പാ: ഇതിനോടകം അമേരിക്കന്‍ മലയാളികളുടെ മനസ്സ്‌ കീഴടക്കിയ ഷോ `റിയ ട്രവേല്‌സ്‌ സ്‌നേഹ സംഗീതം' താമ്പയില്‍ ജൂണ്‍ 22 ന്‌ ഞായറായ്‌ച്ച എത്തുന്നു. ഈ സംഗീത വിരുന്നു കാണാന്‍ ഓര്‍ലാന്റോ നിവാസികള്‍ക്ക്‌ വേണ്ടി ഐ.പി .സി ചര്‍ച്ച്‌ ബസ്‌ സര്‍വീസ്‌ നടത്തുന്നു.നൂറില്‍പരം ആള്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഇതിനായി രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു . ഓര്‍ലാന്റോ ഐ.പ.സി. ചര്‍ച്ചിലെ അലക്‌സാണ്ടര്‍ ജോര്‍ജ്‌ ആണ്‌ ഇതിനു മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്നത്‌.

സ്‌റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകനും ക്രൈസ്‌തവ ഭക്‌തിഗാനമേഖലയിലെ അഗ്രഗണ്യനും ലോകമെങ്ങുമുളള മലയാള ക്രൈസ്‌തവ മാനസങ്ങളില്‍ സ്‌ഥിര പ്രതിഷ്‌ഠ നേടിയ ഗായകനുമായ ബിനോയ്‌ ചാക്കോ, ഐഡിയാ സ്‌റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്‌റ്റാര്‍ വിജയി ജോബ്‌ കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്‌ത ഗായിക സിസിലി എബ്രഹാം എന്നിവരും സ്‌നേഹ സംഗീതം സംഗീത വിരുന്നിന്‌ മാറ്റു കൂട്ടുന്നു. സ്‌റ്റീഫനു പുറമെ ജോസി ജോണ്‍(ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിസ്‌(പെര്‍ക്കഷന്‍), ജോസി ആലപ്പുഴ (ഫ്‌ളൂട്ട്‌, സാക്‌സോഫോണ്‍) , സ്‌റ്റീഫന്‍ ദേവസിയുടെ ജ്യേഷ്‌ഠ സഹോദരനും പ്രമുഖ മ്യുസീഷ്യനും, പരിപാടിയുടെ പ്രോഗ്രാം ഡയറക്‌ടറുമായ സാം ദേവസി. കേരളത്തിലെ പ്രമുഖനായ സൗണ്ട്‌ എന്‍ജിനിയര്‍ ടെന്നിസണ്‍ തുടങ്ങിയ പ്രമുഖ സംഗീതജ്‌ഞരും സ്‌നേഹസംഗീതം 2014 നെ മികവുറ്റതാക്കുന്നു. അമേരിക്കന്‍ മലയാളികള്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ പ്രത്യേകമായ സംഗീത വിരുന്നാണ്‌ സ്‌നേഹ സംഗിതം എന്നു പറയാതെ വയ്യ. ഗായകര്‍ക്കു പുറമേ സോളിഡ്‌ ഫ്യൂഷന്‍ ഒറ്റയടിക്ക്‌ തന്നെ പത്തു മിനിറ്റിലധികം മനോഹരമായി സംഗീത സാഗരം തീര്‍ക്കുന്നുണ്ട്‌. ആവേശഭരിതരായ ആസ്വാദകരുടെ ആവശ്യപ്രകാരം ഫ്യൂഷന്‍ സംഗീതം നിരവധി തവണ ആവര്‍ത്തിച്ച സ്‌റ്റീഫന്‍ ദേവസിയും കൂട്ടരും ശ്രോതാക്കള്‍ക്ക്‌ സംഗീത വിസ്‌മയത്തിന്റെ മാന്ത്രിക തലങ്ങള്‍ തീര്‍ത്തു കൊടുത്തു. ഇതുവരെ കേട്ടിരുന്നത്‌ ക്രൈസ്‌തവ ഭക്‌തി ഗാനത്തിന്റെ മെലഡിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്‌നേഹ സംഗീതം കാലഘട്ടത്തിനനുസരിച്ച്‌ ഭക്‌തിയെയും വൈകാരികതയേയും സംഗീതത്തിന്റെ നവ്യാനുഭൂതിയില്‍ അലിയിപ്പിക്കുകയാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലക്‌സാണ്ടര്‍ ജോര്‍ജ്‌ 407 484 8838

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.