You are Here : Home / USA News

സാന്‍ഹൊസെയില്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 11, 2014 09:38 hrs UTC

സാന്‍ഹൊസെ: ഈവര്‍ഷം ഹൈസ്‌കൂളില്‍ നിന്നും ഗ്രാജ്വേറ്റ്‌ ചെയ്‌ത സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയിലെ കുട്ടികളെ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ ആദരിച്ചു. ഞായറാഴ്‌ച രാവിലെ ഗ്രാജ്വേറ്റ്‌സിനുവേണ്ടി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഫാ. ജോസിനൊപ്പം ഫാ. ഏബ്രഹാം കറുകപ്പറമ്പില്‍ മുഖ്യകാര്‍മികനായിരുന്നു. ഈവര്‍ഷത്തെ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സായ കെന്‍ വെള്ളിയാന്‍, മെറിന്‍ രാമച്ചനാട്ട്‌, റിയ മേലുവള്ളില്‍, ജോബിന്‍ കുന്നശേരില്‍, നെല്‍സണ്‍ വാലേല്‍, ജിമ്മി പുറയംപള്ളില്‍, ജിതിന്‍ വെള്ളിയാന്‍, അലിന മഠത്തിലേട്ട്‌, റോഷ്‌നി ഉള്ളാട്ടില്‍, അനറ്റ്‌ വെള്ളൂരാറ്റില്‍ എന്നിവര്‍ കാഴ്‌ച അര്‍പ്പണത്തിനും, ബൈബിള്‍ വായനയ്‌ക്കും നേതൃത്വം നല്‍കി. കുട്ടികളെ അനുമോദിച്ചുകൊണ്ട്‌ ഫാ. ഏബഹാം കറുകപറമ്പില്‍ സംസാരിച്ചു. ജോസച്ചന്‍ കുട്ടികളെ അവാര്‍ഡ്‌ നല്‍കി അനുമോദിച്ചു. അന്നേദിവസം വൈകുന്നേരം നടന്ന ഗ്രാജ്വേഷന്‍ പാര്‍ട്ടിയിലേക്ക്‌ കുട്ടികളുടെ മാതാപിതാക്കളുടെ പ്രതിനിധിയായി ഷിബു ഉള്ളാട്ടില്‍ സ്വാഗതം ചെയ്‌ത്‌ സംസാരിച്ചു. കെ.സി.സി.എന്‍.സി പ്രസിഡന്റ്‌ ജോസ്‌ മാമ്പള്ളില്‍ ആശംസാ പ്രസംഗം നടത്തി. കുട്ടികള്‍ തങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സംസാരിച്ചു. ഗ്രാജ്വേറ്റ്‌സും അവരുടെ സഹോദരങ്ങളും അവതരിപ്പിച്ച ഡാന്‍സും, പാട്ടുകളും പരിപാടിക്ക്‌ കൊഴുപ്പേകി. ജെര്‍മി പുറയംപള്ളില്‍, ആഷ്‌ലി മഠത്തിലേട്ട്‌ എന്നിവര്‍ എം.സിമാരായിരുന്നു. ജെസി വെള്ളിയാന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ഗ്രാജ്വേറ്റ്‌സിന്റെ മാതാപിതാക്കള്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.