You are Here : Home / USA News

അമേരിക്കന്‍ കേരളാ ഡിബേറ്റ് ഫോറം ഇന്ത്യന്‍ ഇലക്ഷന്‍, പുതിയ ഗവണ്‍മെന്റ്-ടെലിഫോണ്‍ -ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, June 02, 2014 08:42 hrs UTCഹ്യൂസ്റ്റന്‍: ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞു. പല പ്രവചനങ്ങളും തെറ്റി. പല രാഷ്ട്രീയ വന്‍ വടവൃക്ഷങ്ങളും ജനരോഷത്തില്‍ കടപുഴകി നിലം പൊത്തി. അഴിമതികള്‍ക്കും, കുംഭകോണങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും എതിരെ ജനം ശബ്ദിച്ചു. വോട്ടറന്മാരുടെ നിസ്സഹായാവസ്ഥയില്‍ മറ്റൊരു വലിയ പരീക്ഷണത്തിന് ജനം തയ്യാറായി. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതിയില്‍ ജനം ബിജെപി മുന്നണിയെ പിന്‍തുണച്ചു. ഇന്ത്യയിലെ ജനകോടികള്‍ക്ക് മറ്റ് എന്താണ് ഒരു പോംവഴി? ഭരണ മുന്നണിക്കെതിരായ വോട്ടു മുഖ്യ പ്രതിപക്ഷ മുന്നണിയായ ഭാരതീയ ജനതാപാര്‍ട്ടിക്ക് അനുകൂലമായ ഒരു വന്‍ തരംഗമാലയുടെ മുന്നേറ്റമായി.

ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലിയന്‍സിനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. അതും ബി.ജെ.പിക്ക് ഒറ്റക്കുതന്നെ ഭരിക്കാന്‍ വേണ്ടത്ര ഭൂരിപക്ഷത്തോടെ നരേന്ദ്ര ദാമോദര ദാസ് മോഡിക്ക് ഒരു വലിയ മാന്‍ഡേറ്റു തന്നെ ജനവിധി 2014 കൊടുത്തു. എന്നാല്‍ കേരളത്തില്‍ ബിജെപി വോട്ടു നില മെച്ചപ്പെടുത്തിയെങ്കിലും ബിജെപി മോഡി തരംഗത്തെ അതിജീവിച്ച് ഇടതുപക്ഷവും വലതുപക്ഷവും ഒരു പരിധിവരെ വിജയിച്ച് അവരുടെ മികവു തെളിയിച്ചു. കേന്ദ്രത്തിലും കേരളത്തിലും വ്യത്യസ്ഥ കക്ഷികളുടെ ഭരണം. കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനമെന്തായിരിക്കും. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള രാഷ്ട്രീയ കൂടുമാറ്റങ്ങള്‍, കൂറുമാറ്റങ്ങള്‍, രാഷ്ട്രീയ ധ്രുവീകരണം, ഓരോ പാര്‍ട്ടിക്കും മുന്നണിക്കും എവിടെയൊക്കെ പാളിച്ചകള്‍ പറ്റി. മോഡിയുടെ പുതിയ ഗവണ്മെന്റ് വാഗ്ദാനങ്ങള്‍ പാലിക്കുമൊ? മതേതരത്വം നിലനിര്‍ത്തി അഴിമതിക്കും നിഷ്‌ക്രിയതക്കും എതിരെ പ്രവര്‍ത്തിച്ച് ഒരു സല്‍ഭരണം കാഴ്ചവെക്കുമോ? പ്രതിപക്ഷങ്ങളുടെ നിലപാടെന്ത്? തകര്‍ന്നടിഞ്ഞ പാര്‍ട്ടികളും മുന്നണികളും മാറിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടൊ. പുതിയ ഗവണ്മെന്റിന്റെ സാമ്പത്തിക നയം, വിദേശ നയം, പ്രവാസികളോടുള്ള സമീപനം, പ്രവാസികളുടെ ന്യായമായ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് മോഡി ഗവണ്മെന്റ് പരിഹാരം കാണുമൊ?

അമേരിക്കയിലെ സ്വതന്ത്രമായ അമേരിക്കന്‍ കേരളാ ഡിബേറ്റ് ഫോറം സംഘടിപ്പിക്കുന്ന ഈ ഓപ്പണ്‍ ഫോറം മുകളില്‍ സൂചിപ്പിച്ച വിഷയങ്ങള്‍ ഹൃസ്വമായി ചര്‍ച്ച ചെയ്യുന്നു. കേരളാ ഡിബേറ്റ് ഫോറം ലോകസഭാ ഇലക്ഷനു മുമ്പ് മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദം അത്യന്തം വിജയകരമായിരുന്നു. അന്ന് തീരുമാനിച്ചിരുന്നതുപോലെ തെരഞ്ഞെടുപ്പിനും പുതിയ ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞക്കും ശേഷം അതിന്റെ ഫലങ്ങളേയും പ്രതിഫലനങ്ങളേയും ഉടനടിയൊ, ദൂരവ്യാപകമായൊ ഇന്ത്യയിലും പ്രവാസികള്‍ക്കും ഉണ്ടായേക്കാവുന്ന പ്രതീക്ഷിക്കാവുന്ന പോസിറ്റീവും നെഗറ്റീവുമായ ഘടകങ്ങളെപ്പറ്റി ഈ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. ഈ ടെലിഫോണ്‍ കോണ്‍ഫറന്‍സ് ഓപ്പണ്‍ ഫോറത്തില്‍ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓവര്‍സീസ് വക്താക്കളും പങ്കെടുക്കും. സ്വതന്ത്രവും നിഷ്പക്ഷവുമായ ഈ അവലോകന ടെലി ഓപ്പണ്‍ ഫോറത്തിലേക്ക് കേരളാ ഡിബേറ്റ് ഫോറം ഏവരേയും സ്വാഗതം ചെയ്യുന്നു. ഈ പ്രസ് കമ്മ്യൂണിക്കേഷന്‍ ഒരു പ്രത്യേക ക്ഷണക്കത്തായി കൂടെ കണക്കാക്കുക.

അവതരണത്തില്‍ കക്ഷിഭേദമന്യെ തികച്ചും നിഷ്പക്ഷതയും, നീതിയും പുലര്‍ത്തുന്ന കേരളാ ഡിബേറ്റ് ഫോറത്തിന്റെ ഈ ഓപ്പണ്‍ ഫോറപ്രക്രിയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും കര്‍ശനമായി പാലിക്കേണ്ടതാണ്. ജൂണ്‍ 5 (വ്യാഴം) വൈകുന്നേരം 8PM (ന്യൂയോര്‍ക്ക് ടൈം-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും ഓപ്പണ്‍ ഫോറം തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8PM എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി അവരവരുടെ ഫോണ്‍ ഡയല്‍ ചെയ്ത് ടെലികോണ്‍ഫറന്‍സ് ഓപ്പണ്‍ ഫോറത്തില്‍ പ്രവേശിക്കാവുന്നതാണ്. ടെലി ഓപ്പണ്‍ ഫോറത്തില്‍ സംബന്ധിക്കുന്നവര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഭികാമ്യം ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതാണ്.

ടെലികോണ്‍ഫറന്‍സ് ഓപ്പണ്‍ ഫോറത്തി ലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ :

1-559-726-1300 പാര്‍ട്ടിസിപ്പന്റ് അക്‌സസ് കോഡ് : 605988

കൂടാതെ കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:

എ.സി. ജോര്‍ജ്ജ് : 281-809-6362, സണ്ണി വള്ളിക്കളം : 847-722-7598, റെജി ചെറിയാന്‍: 404-425-4350, തോമസ് കൂവള്ളൂര്‍ : 914-409-5772, ടോം വിരിപ്പന്‍ : 832-462-4596, മാത്യൂസ് ഇടപ്പാറ : 845-309-3671, സജി കരിമ്പന്നൂര്‍ : 813-263-6302, തോമസ് ഓലിയാന്‍കുന്നേല്‍ : 713-679-9950
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.