You are Here : Home / USA News

അത്മീയ അനുഗ്രഹത്തിന്റെ ദിനരാത്രങ്ങള്‍: ശുഭപ്രതീക്ഷയോടെ വിശ്വാസസമൂഹത്തെ വരവേല്‍ക്കാന്‍ ഹൂസ്‌റ്റണ്‍ പട്ടണം ഒരുങ്ങി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, June 02, 2014 08:38 hrs UTC

   

ഫ്‌ളോറിഡ: ജൂലൈ 24 മുതല്‍ 27 വരെ ഹൂസ്‌റ്റണ്‍ പട്ടണത്തിലെ ലോകോത്തര കണ്‍വന്‍ഷന്‍ സെന്ററായ ക്രൗണ്‍ പ്ലസയില്‍ വെച്ചു നടക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ അമേരിക്കയിലും കാനഡയിലുമുള്ള വിശ്വാസികളുടെ പന്ത്രണ്ടാമത്‌ ഫാമിലി കോണ്‍ഫ്രന്‍സിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലയാളക്കരയില്‍ ആളിക്കത്തിയ ആത്മാവിന്റെ തീനാളം അണഞ്ഞുപോകാതെ അതിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വിശ്വാസസത്യങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്ന അമേരിക്കന്‍ ഐജ്യനാടുജളിലെ ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭാ (ഐ.പി.സി) വിശ്വാസിജളുടെ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളാണ്‌ പൂര്‍ത്തികരണത്തിലേക്ക്‌ എത്തിയിരിക്കുന്നതെന്ന്‌ നാഷണല്‍ സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍ അറിയിച്ചു.

ശക്തമായ ആത്മപകര്‍ച്ചക്ക്‌ വേണ്ടി കാത്തിരിക്കുന്ന വിശ്വാസ സമൂഹത്തെ ഒട്ടുംതന്നെ നിരാശപ്പെടുത്താന്‍ ഇടവരാത്ത രീതിയിലുള്ള അഭിഷക്തരായ ദൈവവചന പ്രഭാഷകരാണു ഈവര്‍ഷത്തെ കോണ്‍ഫ്രന്‍സില്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരുന്നത്‌. മഹാസമ്മേളനത്തില്‍ ഇന്‍ഡ്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും ഗള്‍ഫ്‌, യൂറോപ്പ്‌ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമായി വിശ്വാസ പ്രതിനിധികളും ഐ.പി.സി സഭാ ശുശ്രുഷകന്മാരും ഐ.പി.സി റീജിയന്‍ സംഘടനാ ഭാരവാഹികളും വിവിധ സഭകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാക്കളും സംബന്ധിക്കും.

അനുഗ്രഹിത ദൈവശാസ്ര്‌ത പ്രഭാഷകരും കണ്‍വന്‍ഷന്‍ പ്രാസംഗികരുമായ പാസ്‌റ്റര്‍ സ്‌റ്റീവ്‌ റിഗ്ഗ്‌, പാസ്‌റ്റര്‍ സ്‌ജോട്ട്‌ ക്രന്‍ഷ്‌, പാസ്‌റ്റര്‍മാരായ ബാബു ചെറിയാന്‍, റ്റി.ഡി.ബാബു, രാജു മേത്ര, സിസ്‌റ്റര്‍ ആന്റ്രിയ ബൂത്ത്‌ എന്നിവരെ കൂടാതെ ഐ.പി.സി സംസ്‌ഥാന, ദേശീയ നേതാക്കളും മുഖ്യ പ്രാസംഗികരായി എത്തിച്ചേരും. പ്രശസ്‌ത ബോളിവുഡ്‌ സംഗീത സംവിധായജനും പിന്നണി ഗായകനുമായിരുന്ന വിജയ്‌ ബെനഡിക്‌റ്റ്‌ (മുംബൈ) ശ്രുതിമധുരമായ ഗാനശുശ്രൂഷകള്‍ക്ക്‌ നേത്രുത്വം നല്‍കും. മികച്ച സുവിശേഷ പ്രഭാഷകനും വേദപണ്ഡിതനുമായ പാസ്‌റ്റര്‍ റ്റി.ഡി. ബാബു ആദ്യമായിട്ടാണ്‌ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നത്‌.

നാഷണല്‍ കണ്‍വീനര്‍ റവ. ഏബ്രഹാം ചാക്കോ, നാഷണല്‍ സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ചാക്കോ സ്‌റ്റീഫന്‍ എന്നിവരും ലോക്കല്‍ കമ്മറ്റി ഭാരവാഹികളും കണ്‍വന്‍ഷന്‍ ക്രമീജരണങ്ങളെക്കുറിച്ചും പ്രോഗ്രാം ക്രമീജരണങ്ങളെക്കുറിച്ചും വിലയിരുത്തല്‍ നടത്തി. എറെ പുതുമകള്‍ നിറഞ്ഞതും യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കും പ്രത്യേകം നടത്തപ്പെടുന്നതുമായ വിവിധ പരിപാടികളായിരിക്കും കോണ്‍ഫ്രന്‍സില്‍ ഉണ്ടായിരിക്കുന്നതെന്ന്‌ യൂത്ത്‌ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഏബ്രഹാം എം. ജോര്‍ജും, ലേഡീസ്‌ കോര്‍ഡിനേറ്റര്‍ സിസ്‌റ്റര്‍ ബീനാ നൈനാനും പറഞ്ഞു.

കണ്‍വന്‍ഷനോടനുബന്‌ധിച്ച്‌ എത്തുന്നവര്‍ക്ക്‌ വിനോദ സഞ്ചാരത്തിനുള്ള ക്രമീകരണങളും പ്രധാന സ്‌റ്റേഷനുകളില്‍ നിന്ന്‌ യാത്രാ സൗകര്യങളും നാഷണല്‍, ലോക്കല്‍ കമ്മറ്റികളുടെ നേത്രുത്വത്തില്‍ ചെയ്‌തുവരുന്നു.

നാല്‌ ദിവസമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ ദിവസവും ബൈബിള്‍ ക്ലാസ്സ്‌, പൊതുയോഗം, ഉണര്‍വ്വ്‌ യോഗം, യുവജനസമ്മേളനം, സുവിശേഷ യോഗം തുടങ്ങിയവ ഉണ്ടായിരിക്കും. സെമിനാര്‍, യൂത്ത്‌ വര്‍ഷിപ്പ്‌, സ്‌പോര്‍ട്‌സ്‌, തുടങ്ങി ഓരോ മീറ്റിംഗുകളും വ്യത്യസ്‌തമായ രീതിയില്‍ ആത്മീയ ഉത്തേജനം ലഭ്യമാജുന്നതലത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്‌. വചനധ്യാനം, വുമണ്‍സ്‌ ഫെലോഷിപ്പ്‌, കുട്ടിജളുടെ യോഗങ്ങള്‍, ധ്യാന സമ്മേളനങ്ങള്‍ എന്നിവയും, സമാപനദിവസമായ ഞായറാഴ്‌ച സംയുക്‌ത ആരാധനയും, ഭക്തിനിര്‍ഭര്‍മായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.

ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയിലെ വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, അതിലേറെ പ്രാര്‍ത്തനയോടും കാത്തിരുന്ന ദിവസങ്ങളാണു ഇനിവരാനുള്ളത്‌. ദൈവജനത്തിന്റെ ഒത്തുചേരലിന്റെയും കൂട്ടായ്‌മയുടെയും ആത്മീയ പരിപോഷണത്തിന്റെയും നല്ലദിനത്തെ വരവേല്‍ക്കാന്‍ ഹൂസ്‌റ്റണ്‍ പട്ടണത്തിലുള്ള ദൈവസഭകളും വിശ്വാസിമക്കളും തയ്യാറായിക്കഴിഞ്ഞു. കോണ്‍ഫ്രന്‍സിലേക്ക്‌ കടന്നുവരുന്ന ദൈവമക്കള്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും ക്രമീകരിക്കുന്നതിനുവേണ്ടി നാഷണല്‍ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും പരസ്‌പരം ഐജ്യതയോടെ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. താമസ സൗകര്യങ്ങളും രുചികരമായ ആഹാരം നല്‍കുന്നതിനുള്ള ക്രമീകരണവും ഒരുങ്ങിക്കഴിഞ്ഞു. വ്യത്യസ്‌ത പട്ടണങ്ങളില്‍ വ്യത്യസ്‌തരായ ഭാരവാഹികളാല്‍ മികച്ച രീതിയില്‍ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സുകള്‍ ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയ്‌ക്ക്‌ എക്കാലവും അഭിമാനമാണെന്നുള്ളതില്‍ സംശയമില്ല. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:
www.ipcfamilyconference.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.