You are Here : Home / USA News

ഭാഷയെ വീണ്ടും കണ്ടെത്തല്‍- പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ ഏറ്റവും പുതിയ ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു

Text Size  

Story Dated: Sunday, June 01, 2014 10:37 hrs UTC

പ്രൊഫസ്സര്‍ (ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `ഭാഷയെ വീണ്ടും കണ്ടെത്തല്‍' എന്ന ഏറ്റവും പുതിയ ലേഖനസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആമസോണ്‍ പോര്‍ട്ടല്‍ വഴിയാണ്‌ ഈ കൃതിയും ഗൗരവപഠനം കാംക്ഷിക്കുന്ന വായനക്കാര്‍ക്ക്‌ ലഭ്യമാക്കിയിരിക്കുന്നത്‌. ആമസോണിന്റെ ആഗോള സ്വഭാവം കണക്കിലെടുത്ത്‌ ഈ ഗ്രന്ഥത്തിന്റെ മുന്‍ച്ചട്ടയിലെയും പുറഞ്ചട്ടയിലെയും `ടെക്‌സ്റ്റ്‌' ഇംഗ്ലീഷില്‍ രൂപപ്പെടുത്തിയിരിക്കുന്നു. ഗദ്യമെഴുതുമ്പോള്‍ പൊന്തിവരാറുള്ള പല സംശയങ്ങളും നിവാരണം ചെയ്യാനുതകുന്ന ഒരു കൊച്ചു `കൈപുസ്‌തക'മായി പരിണമിച്ചിരിക്കുന്നു, ഈ ലേഖന സമാഹാരം. വ്യാകരണവിഷയങ്ങളും, കൈത്തഴക്കം വന്നവര്‍ക്കുപോലും സംശയം ജനിപ്പിക്കുന്ന വിഷയമായ `ചിഹ്ന'നിയമങ്ങളും, സര്‌ഗ്ഗനരചനയുടെ മര്‌മ്മംി ചര്‌ച്ചര ചെയ്യുന്ന ഖണ്ഡവും ഇതില്‍ ഉള്‌പ്പെകടുന്നുണ്ട്‌. അദ്ദേഹത്തിന്റൈ സമാഹരിക്കപ്പെടാതെ കിടക്കുന്ന കവിതകള്‍ അടങ്ങുന്ന ഒരു കൃതികൂടി അവസാന മിനുക്കുപണികള്‍ക്കുശേഷം അടുത്തുതന്നെ പുറത്തിറങ്ങുന്നതാണ്‌ `ആവര്‍ത്തനമില്ലാത്ത അനുസ്വരങ്ങള്‍' (കവിതാ സമാഹാരം).

 

 

പുസ്‌തകത്തിന്റെത ഉള്ളടക്ക സവിശേഷതകളിലേക്ക്‌ ഒരു എത്തിനോട്ടം, ?Look Inside? എന്ന ആമസോണ്‍ `ഹൈപര്‍ ലിങ്ക്‌' തുറന്നാല്‍ സാദ്ധ്യമാണ്‌. പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത്‌ `ക്രിയേറ്റീവ്‌തിങ്കേഴ്‌സ്‌ഫോറം, ന്യുയോര്‌ക്ക്‌' വഴിയാണ്‌. ആമുഖമായ, `ആലേഖനത്തിന്റൈ അടിപ്പരപ്പ്‌' എന്ന ഭാഗത്തില്‍ നിന്ന്‌: `...സംസ്‌കൃത മൂലതത്ത്വങ്ങളാണ്‌ ഭാഷാവ്യാകരണത്തിന്റെപയും അടിസ്ഥാനമെങ്കിലും, ഇന്ന്‌ മലയാളം എഴുതുന്നവര്‍ ആ നാഭീനാളിബന്ധം ഓര്‍ക്കുകകൂടിയില്ല; അതിേെന്റ ആവശ്യവുമില്ല. കാരണം, ആ നിയമങ്ങള്‍ മലയാളജീനുകളില്‍ എന്നേ തുന്നിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍, വാചകം വാര്‍ക്കു ന്ന വേളയില്‍ പദബന്ധത്തെക്കുറിച്ചു സംശയം ജനിക്കുമ്പോള്‍ അടിസ്ഥാനങ്ങളിലേക്കു തിരിച്ചുപോക്ക്‌ ഒഴിവാക്കാവുന്നതുമല്ല. വ്യാകരണനിയമങ്ങളുടെ ഓര്‌മ്മുപുതുക്കലും പുന:സന്ദര്‍ശനവും അപ്പോഴാണ്‌ വേണ്ടിവരുന്നത്‌.

 

ഇതിലെ മിക്ക ലേഖനങ്ങളിലും ഗദ്യമെഴുതുമ്പോള്‍ വന്നേക്കാവുന്ന, സംശയനിവാരണത്തിന്‌ ഉപയോഗപ്രദമെന്ന്‌ എനിക്കു തോന്നിയിട്ടുള്ളചെറുതും വലുതുമായ വസ്‌തുതകള്‍ ഇണക്കിച്ചേര്‍ത്തി രിക്കുന്നു. പല വ്യാകരണഗ്രന്ഥങ്ങള്‍ വിവിധ ആവശ്യങ്ങള്‌ക്കാ യി പരതിനടന്നപ്പോള്‍ കുറിച്ച കുറിപ്പുകളും അടിവരകളും ഇതില്‍ കാണാം. അവയെ ഇവിടെ കണ്ടെത്തുന്നത്‌ സാധാരണ വ്യാകരണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങളിലെ രീതിയിലല്ല...

ഇതാ ലിങ്ക്‌

 http://www.amazon.com/Language-Rediscovery-ESSAYS-MALAYALAM-Malayalam/dp/1497386586/refs=r_1_4?s=books&ie=UTF8&qid=1401499160s&r=1-4&keywords=joy+kunjappu

കൂടാതെ, ഈയിടെ പ്രസിദ്ധീകരിച്ച ലേഖനസമാഹാരമായ `ആരാണ്‌ വിദ്യാധരനും സാമൂഹ്യ പാഠങ്ങളും' എന്ന കൃതിയുടെയും, `ഷ്രോഡിങ്കറുടെ പൂച്ച' എന്ന കവിതാസമാഹാരത്തിന്റൈയും ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു. `ആരാണ്‌ വിദ്യാധരനും സാമൂഹ്യ പാഠങ്ങളും' (ലേഖനസമാഹാരം)

http://www.amazon.com/Who-Vidyadharan-Social-Lessons-Malayalam/dp/1497526647/refs=r_1_1?s=books&ie=UTF8&qid=1400368574s&r=1-1&keywords=joy+kunjappu

`ഷ്രോഡിങ്കറുടെ പൂച്ച' ധകവിതാ സമാഹാരംപ

http://www.amazon.com/Schrodingers-Cat-Collected-Poems-Malayalam/dp/1497477778/refs=r_1_3?s=books&ie=UTF8&qid=1401499554s&r=1-3&keywords=joy+kunjappu

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.