You are Here : Home / USA News

ഡോ. ജോര്‍ജ് മാത്യുവിന് മികച്ച അംഗീകാരം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, May 31, 2014 10:53 hrs UTC


ഫിലഡല്‍ഫിയ . ഫിലഡല്‍ഫിയായിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനിയേഴ്സ് (ഐഇഇഇ) നല്‍കുന്ന 2014 ലെ 'ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ കീ അവാര്‍ഡിന്  മലയാളിയായ ഡോ. ജോര്‍ജ് മാത്യു അര്‍ഹനായി.

അദ്ദേഹം രൂപ കല്പന ചെയ്ത  ഞ്ഞnദ്ദദ്ധnനPadma_chandrakkalaനPadma_chandrakkalaത്സദ്ധnദ്ദ .നPadma_chandrakkalaന്ഥദ്ധദ്ദn, ണ്ടnnഗ്നത്മന്റന്ധദ്ധഗ്നn ക്കn  ഗ്ഗത്സഗ്ന്വlനPadma_chandrakkalaണ്ഡ Sഗ്നlത്മദ്ധnദ്ദ ഞ്ചഗ്നത്സ സ്സhനPadma_chandrakkala ങ്കത്ന്വനPadma_chandrakkalaത്സ ങ്കഗ്നണ്ഡണ്മഗ്മന്ധദ്ധnദ്ദ ണ്ടnക്ഷത്സന്റന്ഥന്ധത്സഗ്മ്യന്ധഗ്മത്സനPadma_chandrakkala എന്ന പ്രൊജക്ടിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ഫിലഡല്‍ഫിയായിലെ  ഡ്രെക്സല്‍ യൂണിവേഴ്സിറ്റി ഗുഡ്വില്‍ കോളേജിലെ ചീഫ് ടെക്നോളജി ഓഫീസറായ ഡോ. മാത്യു, അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടിങ് മെക്കാനിസം(എസിഎം)ന്റെ ആ ജീവനാന്ത മെമ്പര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക് ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനിയേഴ്സ്(ഐഇഇഇ) സീനിയര്‍ മെമ്പര്‍ എന്നീ നിലകളില്‍, പ്രശംസനീയമാംവിധം സേവനം ചെയ്തു വരുന്നു.

കാല്‍ നൂറ്റാണ്ടിലധികമായി, അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഡോ. മാത്യു ഏറ്റെടുക്കുന്ന കര്‍മ്മ മണ്ഡലങ്ങളിലെല്ലാം വിജയം മാത്രം കൈവരിച്ച് അമേരിക്കന്‍ പ്രവാസി സമൂഹത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറി കഴിഞ്ഞിരിക്കുന്നു. ചുറുചുറുക്കും തികഞ്ഞ ആത്മ വിശ്വാസവും കഠിന പരിശ്രമവും സമര്‍പ്പണ മനോഭാവവും എളിമയാര്‍ന്ന പെരുമാറ്റവും അദ്ദേഹത്തെ മറ്റുളളവരില്‍ ശ്രദ്ധേയനാക്കുന്നു. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുളള അദ്ദേഹം പ്രവാസ ജീവിതത്തിന് മുമ്പ് ജന്മ നാട്ടിലും ഔദ്യോഗിക ജീവിതത്തില്‍ മികവ് തെളിയിച്ചിട്ടുണ്ട്. തിരുവല്ല മാര്‍ തോമ കോളേജിലെ മാത്സ് അധ്യാപകനെന്ന നിലയില്‍ അധ്യാപന രംഗത്തും തിളക്കമാര്‍ന്ന സേവനമാണ് കാഴ്ച വെച്ചത്.

പരേതനായ ഫാ. ഡോ. പി. എം. ജോര്‍ജ് (സിഎസ്ഐ), പരേതയായ തങ്കമ്മ ജോര്‍ജ് (റിട്ട. ഡിഇഒ) എന്നിവര്‍ മാതാപിതാക്കളാണ്.


പഠന കാര്യങ്ങളിലും മറ്റും പാഠ്യതര വിഷയങ്ങളിലും മുന്‍പന്തിയിലായിരുന്നു, സഹപാഠികളുടെ പ്രിയങ്കരനായിരുന്ന ആ പഴയ കൂട്ടുകാരന്‍ സുഹൃത്ത് ബന്ധം കാത്തു സൂക്ഷിക്കുന്നതിലും, ജന്മനാടിനോടുളള വിധേയത്വം പുലര്‍ത്തുന്നതിനും കാണിക്കുന്ന ശുഷ്ക്കാന്തി പ്രശംസനീയമാണെന്ന് ഡാലസ് തിരുവല്ല അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സോണി ജേക്കബ് പറയുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.