You are Here : Home / USA News

70 ാം സാഹിത്യ സല്ലാപം: 'ഉന്നത വിദ്യാഭ്യാസം' ചര്‍ച്ച ചെയ്യപ്പെടുന്നു

Text Size  

Story Dated: Friday, May 30, 2014 10:29 hrs UTC


താമ്പാ . മെയ് മുപ്പത്തിയൊന്നാം തിയതി സംഘടിപ്പിക്കുന്ന എഴുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ഉന്നത വിദ്യാഭ്യാസം എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറും ഭിഷഗ്വരനും പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഡോ. ബി. ഇക്ബാല്‍ ആയിരിക്കും 'ഉന്നത വിദ്യാഭ്യാസം എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തുന്നത്. ഈ വിഷയത്തെക്കുറിച്ച് അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 'ഉന്നത വിദ്യാഭാസത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മെയ് ഇരുപത്തി നാലാം തിയതി സംഘടിപ്പിച്ച  അറുപത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'മലയാള കവിത കുമാരനാശാന്റെ സ്നേഹ സങ്കല്‍പം എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം.  പ്രസിദ്ധ എഴുത്തുകാരിയും മലയാള ഭാഷാധ്യാപികയുമായിരുന്ന പ്രൊഫ. ജി. വിലാസിനി ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. മഹാകവി കുമാരനാശാന്‍ സ്നേഹ ഗായകനും ഒപ്പം സാമൂഹിക പരിഷ്ക്കര്‍ത്താവുമായിരുന്നു. സ്നേഹം ജഡീകം മാത്രമല്ലെന്നും കാമിച്ചത് കൈവരുന്നില്ലെങ്കില്‍പ്പോലും അതിനായുള്ള കാത്തിരുപ്പ് വളരെ ശ്രേഷ്ഠമാണെന്നും അഭിപ്രായം ഉയരുകയുണ്ടായി.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്കാ റൂട്ട്സിന്റെ പ്രവാസി കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡിനു അര്‍ഹത നേടിയ അമേരിക്കന്‍ മലയാളിയും ചെറുകഥാകൃത്തുമായ റീനി മമ്പലത്തെ തദവസരത്തില്‍ അഭിനന്ദിക്കുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, റീനി മമ്പലം, ജേക്കബ് തോമസ്, മുരളി ജെ. നായര്‍,  ഡോ. ബി. ഇക്ബാല്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ. ജോണ്‍ എന്‍. പി., ഡോ. തെരേസാ ആന്റണി, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, ജോസ് പുല്ലാപ്പള്ളില്‍, രാജു തോമസ്, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഈശോ ജേക്കബ്, സിഎംസി, മോന്‍സി കൊടുമണ്‍, മാത്യു ജോര്‍ജ്(ജെയിംസ്), ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, റജീസ് നെടുങ്ങാടപ്പള്ളി, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ(ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

1-443-453-0034 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ത്ഥന്റദ്ധnഥണ്ഡഗ്മnന്റ്യ്രkന്റl.്യഗ്നണ്ഡ, ദ്ദത്സന്റ്യനPadma_chandrakkalaണ്മഗ്മ്വഥത്നന്റhഗ്നഗ്ന.്യഗ്നണ്ഡ  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 813 389 3395

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.