You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക സന്യസ്‌ത ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 28, 2014 10:18 hrs UTC

ഷിക്കാഗോ: 2014 ജൂണ്‍ 16 മുതല്‍ 19 വരെ തീയതികളില്‍ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ( 5000 St. Charls Rd, Bellwood, IL 60104) നടത്തപ്പെടുന്ന വൈദീക സന്യസ്‌ത ധ്യായനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു. ഇടവക അജപാലന ശുശ്രൂഷയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബൈബിള്‍ പണ്‌ഡിതനും വാഗ്‌മിയുമായ റവ.ഡോ. മാണി പുതിയിടം നേതൃത്വം നല്‌കുന്ന ധ്യാനത്തിന്‌ ഇതിനോടകം 80 പേര്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും, തിരുവനന്തപുരം ലൂര്‍ദ്‌ മാതാ ഫൊറോനാ പള്ളി വികാരിയുമായ ബഹുമാനപ്പെട്ട മാണിയച്ചന്റെ ബൈബിള്‍ അധിഷ്‌ഠിതവും അജപാലന ശുശ്രൂഷയുടെ പ്രായോഗികതയ്‌ക്ക്‌ ഊന്നല്‍ നല്‍കുന്നതുമായ പ്രഭാഷണങ്ങള്‍ അജപാലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ തങ്ങളുടെ ശുശ്രൂഷ കാര്യക്ഷമമായി നടത്തുവാന്‍ സഹായകമാകുന്ന ആത്മീയ അനുഭവത്തിന്‌ കാരണമാകും.

 

ജൂണ്‍ 16-ന്‌ തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ആരംഭിക്കുന്ന ധ്യാനം 19-ന്‌ വ്യാഴാഴ്‌ച ഉച്ചയോടെ സമാപിക്കും. ധ്യാനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രൂപതാകേന്ദ്രത്തില്‍ (ഫോണ്‍: 630 310 9957) മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.