You are Here : Home / USA News

ശ്രീ രാമ നാട്യ നികേതന്‍ ആധികാരിക ഭരതനാട്യം അവതരിപ്പിക്കുന്നു

Text Size  

Story Dated: Sunday, May 18, 2014 09:43 hrs UTC


ന്യു യോര്‍ക്ക്: ഇന്ത്യന്‍ കലകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മലയാളി സംഗമം ഓഫ് ന്യു യോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ന്രുത്ത സായാഹ്നം സംഘടിപ്പിക്കുന്നു.
ഗിന്നസ് റെക്കോര്‍ഡ്‌സ്, ലിംക റെക്കോര്‍ഡ്‌സ് തുടങ്ങിവയില്‍ വരെ പേരു നേടിയിട്ടുള്ള ശ്രീ രാമ നാട്യ നികേതന്‍ അവതരിപ്പിക്കുന്ന ഭരതനാട്യമാണു ആദ്യ പരിപാടി. പ്രസിദ്ധ ഗുരു മഞ്ജുള രാമസ്വാമിയുടെ ശിഷ്യരാണു ഇവര്‍.
ആന്ധ്രയിലെ സെക്കന്‍ഡറബാദില്‍ നിന്നുള്ള സംഘമാണു ആധികാരികമായ ഭരത നാട്യം അവതരിപ്പിക്കുക. ഇവിടെയുള്ള ന്രുത്താധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് അപൂര്‍വമായ ഒരവസരമായിരിക്കും.
മെയ് 23 വെള്ളിയാഴ്ച 7 മണിക്കു ക്വീന്‍സിലെ 74-30 കോമണ്‍ വെല്‍ത്ത് ബുളവാര്‍ഡിലാണു പരിപാടി.
വ്യക്തികള്‍ക്ക് 20 ഡോളര്‍; നാലംഗ കുടുംബത്തിനു 40 ഡോളര്‍, വി.ഐ.പി (2 പേര്‍) 50 ഡോളര്‍ എന്നിങ്ങനെയാണു പ്രവേശന നിരക്ക്. ഭക്ഷണം, (വെജ് & നോണ്‍ വെജ്) പരിപാടിക്കു ശേഷം സൗജന്യമായി നല്‍കും.
വിവരങ്ങള്‍ക്ക്: സുരേഷ് പണിക്കര്‍-917-476-0129; വിനോദ് കെയാര്‍ക്കെ 516-633-5208; ശ്രീകുമാര്‍ ഉണ്ണിത്താന്‍ 914-886-2655 news from jose kadapuram

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.