You are Here : Home / USA News

ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി വൈശാഖസന്ധ്യ ജൈത്രയാത്ര തുടരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 15, 2014 10:03 hrs UTC

ന്യൂജേഴ്‌സി: ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത്‌ പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന സംഗീത-നൃത്ത-ഹാസ്യ കലാവിരുന്ന്‌ `വൈശാഖസന്ധ്യ' അമേരിക്കയിലുടനീളം വിവിധ സദസുകളില്‍ ഹര്‍ഷാരവം ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുന്നു. ഏപ്രില്‍ 26-ന്‌ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ ആരംഭിച്ച ഷോ ഇതിനോടകം ഡാളസ്‌, ഹൂസ്റ്റണ്‍, മഗാലന്‍ (ടെക്‌സസ്‌), ക്യൂന്‍സ്‌, ഫ്‌ളോറിഡ, അറ്റ്‌ലാന്റാ എന്നിവടങ്ങളില്‍ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയങ്ങളില്‍ സംഗീതമഴ പെയ്‌തിറങ്ങിയപ്പോള്‍ കാണികള്‍ ഒന്നടങ്കം ഹര്‍ഷാരവത്തോടെ എതിരേറ്റു. പ്രശസ്‌ത യുവഗായകരായ അഫ്‌സല്‍, സുദീപ്‌ കുമാര്‍, സിത്താര കൃഷ്‌ണകുമാര്‍ എന്നിവരുടെ വൈവിധ്യമാര്‍ന്ന ഗാനാലാപനവും, മിമിക്രി കലാരംഗത്തെ കുലപതിമാരായ കലാഭവന്‍ ജിന്റോ, കലാഭവന്‍ പ്രദീപ്‌ ലാല്‍ ടീമിന്റെ നൂതന ഹാസ്യാവിഷ്‌കാരവും, പ്രശസ്‌ത ജനപ്രിയ ഏഷ്യാനെറ്റ്‌ സീരിയല്‍ താരം സാജന്‍ സൂര്യയും, പ്രമുഖ നടിയും നര്‍ത്തകിയുമായ ആര്യയും ചേര്‍ന്ന്‌ ഇഴചേര്‍ന്ന ഫ്യൂഷന്‍ ഹാസ്യ-നൃത്ത രംഗങ്ങളും സമന്വയിച്ചപ്പോള്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ഷോയുടെ ദൈര്‍ഘ്യം കാണികള്‍ അറിഞ്ഞതേയില്ല.

 

 

നിരവധി ഹിറ്റ്‌ ഗാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കേരളത്തിലെ പ്രമുഖ കീബോര്‍ഡ്‌ പ്ലെയര്‍ പോളി തൃശൂര്‍ ആണ്‌ വൈശാഖസന്ധ്യയുടെ ഓര്‍ക്കസ്‌ട്രേഷന്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. അമേരിക്കന്‍ മലയാളികള്‍ക്ക്‌ എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്‌ചവെച്ചിട്ടുള്ള `ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടൈന്‍മെന്റാണ്‌' വൈശാഖസന്ധ്യയുടെ അണിയറ ശില്‍പികള്‍. ന്യൂജേഴ്‌സിയിലെ എലിസബത്തിലുള്ള റിറ്റ്‌ഡ്‌ മൂവി തീയേറ്ററില്‍ മെയ്‌ 25-ന്‌ അരങ്ങേറുന്ന 'വൈശാഖസന്ധ്യ 2014' ന്യൂജേഴ്‌സിയിലെ പ്രമുഖ ചാരിറ്റബിള്‍ സംഘടനയായ `ഫാ. മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ' ധനശേഖരണാര്‍ത്ഥമാണ്‌ നടത്തപ്പെടുന്നത്‌. തുടര്‍ന്ന്‌ സെന്റ്‌ ലൂയീസ്‌, ഷിക്കാഗോ തുടങ്ങിയ സ്റ്റേജുകള്‍ പിന്നിട്ട്‌ മെയ്‌ 26-ന്‌ മേരിലാന്റില്‍ അവസാനിക്കുന്നു. പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്‌തയുംകൊണ്ട്‌ ഒട്ടേറെ പുതുമകള്‍ നല്‍കിയ `വൈശാഖസന്ധ്യ 2014' ഷോ ഫോര്‍ ദ പീപ്പിള്‍ എന്റര്‍ടൈന്‍മെന്റിന്റെ വിജയഗാഥയില്‍ ഒരു പൊന്‍തൂവലായി മാറി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോബി ജോര്‍ജ്‌ (732 470 4647), കുട്ടി മേനോന്‍ (240 543 9579), കൊച്ചിന്‍ ഷാജി (917 439 0563). സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.