You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സി.സി.ഡി -മലയാളം സ്‌കൂള്‍ സംയുക്ത വാര്‍ഷികം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 15, 2014 09:59 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന സി.സി.ഡി സ്‌കൂളും, മലയാളം സ്‌കൂളും സംയുക്തമായി വാര്‍ഷികം ആഘോഷിച്ചു. മെയ്‌ പതിനൊന്നിന്‌ രാവിലെ 11 മണിയോടെ ആരംഭിച്ച വാര്‍ഷിക സമ്മേളനം കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ഡയറക്‌ടര്‍ ഓഫ്‌ റിലീജിയസ്‌ എഡ്യൂക്കേഷന്‍ -സിസ്റ്റര്‍ ജസ്‌ലിനും, മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയി തോമസും ആശംകള്‍ നേര്‍ന്നു. ഒലീവിയ ഇടക്കുന്നത്തിന്റെ പ്രാര്‍ത്ഥനാ നൃത്തത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സന്ദീപ്‌ ആന്റണി ആലുംപറമ്പില്‍ സ്വാഗതം ആശംസിച്ചു. സി.സി.ഡി സ്‌കൂളിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്‌ രജിസ്‌ട്രാര്‍ സോണി തേവലക്കരയും, മലയാളം സ്‌കൂളിന്റെ റിപ്പോര്‍ട്ട്‌ ആയിഷ ലോറന്‍സും അവതരിപ്പിച്ചു. സി.സി.ഡി സ്‌കൂളില്‍ നിന്നും മികച്ച ഓള്‍റൗണ്ടര്‍ വിദ്യാര്‍ത്ഥിക്ക്‌ നല്‍കുന്ന കുര്യാളശേരി അവാര്‍ഡ്‌ ഡീന പുത്തന്‍പുരയ്‌ക്കലിനും, റോസമ്മ തെനിയപ്ലാക്കലും കുടുംബാംഗങ്ങളും തങ്ങളുടെ മാതാവ്‌ പരേതയായ ഏലിക്കുട്ടി ജോസഫ്‌ തെനിയപ്ലാക്കലിന്റെ സ്‌മരണയ്‌ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ക്യാഷ്‌ അവാര്‍ഡും എവര്‍റോളിംഗ്‌ ട്രോഫിയും മലയാളം സ്‌കൂളില്‍ നിന്നും മികച്ച വിദ്യാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട വിബിന്‍ ഡൊമിനിക്കിനും വികാരി ഫാ. ജോയി ആലപ്പാട്ട്‌ സമ്മാനിച്ചു.

 

 

കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ഷിക്കാഗോയിലെ ഇടവകയിലും സി.സി.ഡി സ്‌കൂളിലും സേവനം അനുഷ്‌ഠിച്ചശേഷം ഉപരിപഠനത്തിനായി റോമിലേക്ക്‌ പോകുന്ന വൈദീക വിദ്യാര്‍ത്ഥികളായ കെവിന്‍ തോമസിനും, രാജീവിനും പ്രസ്‌തുത സമ്മേളനത്തില്‍ വെച്ച്‌ യാത്രയയപ്പ്‌ നല്‌കി. ഇവരുടെ കഴിഞ്ഞവര്‍ഷങ്ങളിലെ സേവനങ്ങളെ ഫാ. ജോയി ആലപ്പാട്ട്‌ നന്ദിപൂര്‍വ്വം സ്‌മരിച്ചു. തുടര്‍ന്ന്‌ സണ്‍ഡേ സ്‌കൂളിലേയും, മലയാളം സ്‌കൂളിലേയും അക്കാഡമിക്‌ അവാര്‍ഡുകളും, മലയാളം വാരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും, വാര്‍ഡ്‌ അടിസ്ഥാനത്തില്‍ നടത്തിയ ബൈബിള്‍ ജപ്പടിയുടെ സമ്മാനങ്ങളും വിതരണം ചെയ്‌തു. സി.സി.ഡി സ്‌കൂള്‍ ഏഴാം ക്ലാസുകാര്‍ നടത്തിയ ബൈബിള്‍ സ്‌കിറ്റും, മലയാളം സ്‌കൂളിന്റെ നേതൃത്വത്തില്‍ തോമസ്‌ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്‌ത്‌ അവതരിപ്പിച്ച സ്‌കിറ്റും, ടോം ജോസ്‌ കോര്‍ഡിനേറ്റ്‌ ചെയ്‌ത ഗ്രൂപ്പ്‌ സോങും ശ്രദ്ധയാകര്‍ഷിച്ചു. ഈവര്‍ഷം മലയാളം സ്‌കൂളില്‍ നിന്നും ഗ്രാജ്വേറ്റ്‌ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റും തദവസരത്തില്‍ നല്‍കി. മലയാളം സ്‌കൂളില്‍ ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ചശേഷം കോളജ്‌ വിദ്യാഭ്യാസത്തിനായി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന സന്ദീപ്‌ ആന്റണി ആലുംപറമ്പില്‍, ജോര്‍ളി തരിയത്ത്‌, ഡീന പുത്തന്‍പുരയ്‌ക്കല്‍ എന്നീ ടീച്ചേഴ്‌സിനെ പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. അഞ്‌ജലി ജോണും, ജോര്‍ളി തരിയത്തും എം,സിമാരായി പ്രവര്‍ത്തിച്ച സമ്മേളനത്തില്‍ അസിസ്റ്റന്റ്‌ ഡി.ആര്‍.ഇ ജയരാജ്‌ ആലപ്പാട്ട്‌ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. ജൂബി വള്ളിക്കളം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.