ഇന്ത്യന്‍ അമേരിക്കന്‍ സുജിത് ചൗധരിക്ക് ഡീനായി നിയമനം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, May 14, 2014 10:33 hrs UTC
കാലിഫോര്‍ണിയ: സുപ്രസിദ്ധ ഭരണഘടനാ വിദഗ്ദനും, ഇന്ത്യന്‍ വംശജനുമായ സുജിത് ചൗധരിയെ കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റി ബെര്‍ക്കിലി സ്ക്കൂള് ഓഫ് ലൊ ഡീനായി നിയമനം നല്കി.
ടൊറാന്റൊ ലൊ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഡീനായി പ്രവര്‍ത്തിച്ചിരുന്ന സുജിത് ഇപ്പോള്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സ്ക്കൂള് ഓഫ് ലോയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഓക്സ്ഫോര്‍ഡ്, ടൊറാന്റോ, ഹാര്‍വാര്‍ഡ് തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കിയിട്ടുള്ള സുജിത് യുണൈറ്റഡ് നേഷന്‍സ് മീഡിയേഷന് റോസ്റ്റര്‍ അംഗം, വേള്‍ഡ് ബാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈജിപ്ത്, ജോര്‍ദന്‍, ലിബിയ, ടൂനീഷ്യ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാഷ്ട്രീയങ്ങളില്‍ ഭരണഘടനാ ഭേദഗതികള്‍ വരുത്തുന്നതിന് ആവശ്യമായ നിയമസഹായം സുജിത് നല്‍കിയിട്ടുണ്ട്.
ബെര്‍ക്കിലി ലൊ കോളിജിന്റെ പന്ത്രണ്ടാമത്തെ ഡീനായി നിയമിതനായ സുജിത് ചൗധരി ജൂലായ് 1ന് ചുമതലയേല്‍ക്കും.
Comments