You are Here : Home / USA News

ബ്രിയാനാ അലക്‌സിന്‌ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ അനുമോദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 14, 2014 10:20 hrs UTC

ഷിക്കാഗോ: എല്‍മസ്റ്റ്‌ പബ്ലിക്‌ ലൈബ്രറി എല്ലാവര്‍ഷവും നടത്തിവരാറുള്ള കവിതാ മത്സരത്തില്‍ ബ്രിയാനാ അലക്‌സ്‌ ഒന്നാം സ്ഥാനം നേടി. 7-8 ഗ്രേഡ്‌ ലെവലുകളില്‍ നിന്ന്‌ ഒട്ടനവധി കുട്ടികള്‍ പങ്കെടുത്ത പോയട്രി മത്സരത്തില്‍ നിന്നാണ്‌ വിധികര്‍ത്താക്കള്‍ ബ്രിയാനയെ തെരഞ്ഞെടുത്തത്‌. ഏപ്രില്‍ 25-ന്‌ വെള്ളിയാഴ്‌ച എല്‍മസ്റ്റ്‌ പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ നടന്ന പരിപാടിയില്‍ ബ്രിയാന അവാര്‍ഡ്‌ ഏറ്റുവാങ്ങി.

എല്‍മസ്റ്റിലുള്ള തിമോത്തി ക്രിസ്‌ത്യന്‍ സ്‌കൂളില്‍ ഏഴാം ഗ്രേഡ്‌ വിദ്യാര്‍ത്ഥിനിയായ ബ്രിയാനാ അഞ്ചാം വയസുമുതല്‍ സ്വന്തമായി കവതികള്‍ എഴുതാന്‍ തുടങ്ങി. ഇത്‌ രണ്ടാം തവണയാണ്‌ ഒന്നാം സമ്മാനം ലഭിക്കുന്നത്‌. അനിറ്റാ- ബിനു അലക്‌സ്‌ ദമ്പതികളുടെ മൂത്തമകളാണ്‌ ബ്രിയാനാ. ബെനിറ്റാ ഏക സഹോദരിയാണ്‌. മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ ഹാളില്‍ വെച്ച്‌ നടന്ന യോഗത്തില്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌, ഫാ. ജോസിലാല്‍ കോയിപ്പറമ്പില്‍, ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ, കൊച്ചിന്‍ ക്ലബ്‌ സെക്രട്ടറി ബിജി ഫിലിപ്പ്‌ എടാട്ട്‌, ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.