You are Here : Home / USA News

വാഷിംഗ്‌ടണ്‍ ഡി.സി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിലെ ഹാശാ ആഴ്‌ച ശുശ്രൂഷയും പെരുന്നാളും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 15, 2014 08:41 hrs UTC

സില്‍വര്‍സ്‌പ്രിംഗ്‌: വാഷിംഗ്‌ടണ്‍ ഡി.സി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിലെ ഹാശാ ആഴ്‌ച ശുശ്രൂഷകള്‍ക്ക്‌ തുടക്കമായി.

ബുധനാഴ്‌ച 6.30-ന്‌ പെസഹാ ശുശ്രൂഷകളും, വെള്ളിയാഴ്‌ച 8 മണിക്ക്‌ ദുഖവെള്ളി ശുശ്രൂഷകളും, ശനിയാഴ്‌ച 8.30-ന്‌ ദുഖശനിയുടെ ശുശ്രൂഷകളും, ഞായറാഴ്‌ച 8.30-ന്‌ ഉയിര്‍പ്പ്‌ ശുശ്രൂഷകളും ഉണ്ടായിരിക്കും.

ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണ്‍ ശുശ്രൂഷകള്‍ക്ക്‌ കാര്‍മികത്വം വഹിക്കുന്നതാണ്‌. ഈസ്റ്റര്‍ ഞായറാഴ്‌ച വി. കുര്‍ബാനാനന്തരം വികാരി കൊടിയേറ്റ്‌ നിര്‍വഹിക്കുന്നതാണ്‌. 26-ന്‌ വൈകിട്ട്‌ 6 മണിക്ക്‌ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്‌ പ്രദക്ഷിണവും ഉണ്ടായിരിക്കും. 27-ന്‌ ഞായറാഴ്‌ച 8.30-ന്‌ വിശുദ്ധ കുര്‍ബാനയും വി. തോമാശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും നടത്തുന്നതാണ്‌.

വികാരി ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണ്‍, ട്രസ്റ്റി രാജന്‍ യോഹന്നാന്‍, സെക്രട്ടറി ജോയി സി. തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പെരുന്നാളിന്‌ നേതൃത്വം വഹിക്കുന്നു. പോള്‍ സി. അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.