You are Here : Home / USA News

ഉല്ലാസതിരമാല ഡാലസിൽ മെയ്‌ 11 ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, April 05, 2014 08:52 hrs UTC

ഡാലസ്: തിരുവല്ലാ  അസോസിയേഷൻ  ഓഫ്  ഡാലസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ  ധനശേഖരണാർഥം, തിരുവല്ലാ   അസോസിയേഷനും സെവൻ ടോണ്‍   എന്റർടെയിൻമെന്റും ചേർന്നൊരുക്കുന്ന "ഉല്ലാസ തിരമാല"    
മെയ്‌ 11 ന്  പ്ലാനോ   സിവിക്  സെന്ററിൽ  വച്ച്  നടത്തപെടുന്നു.

ജി എസ്‌   വിജയൻറെ  നേതൃത്വത്തിൽ മലയാള  സിനിമയിലെ  പ്രമുഖ  താരങ്ങളായ  റഹ്മാൻ  , വിനീത്  ശ്രീനിവാസൻ , ശ്വേത  മേനോൻ ,മണിക്കുട്ടൻ  ,വിഷ്ണുപ്രിയ , രചന  നാരായണൻ കുട്ടി , സയനോര, കൂടാതെ പ്രശസ്ത   മിമിക്രി താരങ്ങളായ  കലഭവൻ  രാഗേഷ് , കലഭാവൻ  ബിജു , കലഭാവൻ  ജോബി , ശിവദാസ്‌  മട്ടന്നൂർ  തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.   

സ്കൈപാസ്  ട്രാവെൽസ്‌ , ബ്ലാക്ക് പെപ്പെർ റസ്റ്ററനറ്  എന്നിവരാണ്  ഗ്രാൻഡ്‌ സ്പോണ്‍സേഴ്സ് . ഉല്ലാസ  തിരമാലയുടെ   ഡാലസിലെ  കിക്കോഫ്‌ മാർച്ച്‌ 23 നു  തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡണ്ട്‌ സോണി ജേക്കബ്‌ നിർവഹിച്ചു

YMCA യുടെ  ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കുള്ള പുനരധിവാസ പദ്ധതിയുടെ ധനശേഖരണാർഥമാണ്   ഷോ  നടത്തുന്നതെന്നു സോണി ജേക്കബ്‌ അറിയിച്ചു. ഈ  ഷോയിലേക്ക്   ഏവരുടെയും സഹായ  സഹകരണങ്ങൾ   അദ്ദേഹം അഭ്യർഥിച്ചു. ഉല്ലാസതിരമാലയുടെ   ഡാലസിലെ എല്ലാ  സ്പോണ്‍സേഴ്സിനും   സെവൻ ടോണ്‍ എന്റർറ്റയിനിനു വേണ്ടി ജിമ്മി ഫിലിപ്പ് നന്ദി അറിയിച്ചു.
 
സ്ഥലം: പ്ലെയ്നോ  സിവിക്  സെൻറെർ, തീയതി:  മെയ്‌  11 ഞായർ, 5:30 PM
 
കൂടുതൽ വിവരങ്ങൾക്ക്‌:

സോണി   ജേക്കബ്‌ (469 767 3434),
സജി നായർ (405-613-1829),
മാത്യു  സാമുവൽ (972 890 7023)
രാജു മാത്യു (972 816 2956),
ജിമ്മി ഫിലിപ്പ് (214 223 7530),
സുനിൽ  വർഗീസ്‌ (214 543 7556)
ടി സി ചാക്കോ (214 682 7672)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.