You are Here : Home / USA News

ഡാളസില്‍ ക്രിസ്തീയ സംഗീത സായാഹ്നം ഏപ്രില്‍ 5ന് ശനിയാഴ്ച

Text Size  

Story Dated: Friday, April 04, 2014 10:54 hrs UTC

 
ജീമോന്‍ റാന്നി
 

ഡാളസ് : ആത്മീയ ചൈതന്യം തുളുമ്പുന്ന ക്രിസ്തീയ ഗാനങ്ങള്‍ കോര്‍ത്തിണക്കി, ക്രിസ്തീയ ഗാനരംഗത്ത് ശ്രദ്ധേയരായികൊണ്ടിരിയ്ക്കുന്ന ഡാളസിലെ സ്പ്രിംഗ്‌സ് ഓഫ് ഗ്ലോറി ഓര്‍ക്കസ്ട്ര ഒരുക്കുന്ന സംഗീത സായാഹ്നത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഡാളസ് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സംഗീത സായാഹ്നം ഏപ്രില്‍ 5ന് ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ 8.30 വരെ ഇര്‍വിംഗിലുള്ള ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍(1820, W7th Street, Irving, TX) വച്ചാണ് നടത്തപ്പെടുന്നത്.

ഡാളസിലെ പ്രശസ്തരായ ഗായകര്‍ ആലപിക്കുന്ന ശ്രുതിമധുരമായ ഗാനങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിതത്തില്‍ അനുഭവിയ്ക്കുന്ന ദൈവകൃപയ്ക്ക് നന്ദി കരേറ്റുവാന്‍, സഭാ വ്യത്യാസമെന്യേ ഏവരും കടന്നുവന്ന് ഈ സംഗീതസന്ധ്യ അനുഗ്രഹപൂര്‍ണ്ണമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കെ.ബി.കുരുവിള(വികാരി)- 281-636-0327
അജുമാത്യൂ-214-554-2610
അലക്‌സ് ചാക്കോ-972-375-5625
അജി പോള്‍- 408 569 8985

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.