You are Here : Home / USA News

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തതിന് പിന്നില്‍ വിലപേശല്‍ : കോടിയേരി ബാലകൃഷ്ണന്‍

Text Size  

Story Dated: Thursday, April 03, 2014 10:54 hrs UTC

കോട്ടയം:നിലവാരമില്ല എന്ന പേരില്‍ ചെറുകിട ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തതിന് പിന്നില്‍ വിലപേശല്‍ നടക്കുകയാണന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.ലൈസന്‍സ് പുതുക്കുന്നതിന്റെ മറവില്‍ 25 കോടി രൂപയുടെ അഴിമതി നടന്നു.ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയാറാണ്.കോട്ടയത്ത് ജോസ്.കെ മാണി തോല്‍ക്കും. അതോടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിടുമെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കുമിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.