You are Here : Home / USA News

സ്‌നാന ശുശ്രൂഷ കര്‍മ്മത്തിനെത്തിയ യുവാവിനെ തിരമാലകള്‍ കവര്‍ന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 01, 2014 08:36 hrs UTC

കാലിഫോര്‍ണിയ : മാര്‍ച്ച് 30 ഞായറാഴ്ച സ്‌നാനശുശ്രൂഷ കര്‍മ്മത്തിന് പാസ്റ്റര്‍ മൗരിഗ്രോ സെര്‍വാന്റസിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ച് പേരാണ് കാലിഫോര്‍ണിയാ ബീച്ചില്‍ എത്തിയത്.

കരയില്‍ നിന്നും സ്‌നാനപ്പെടുത്തുന്നതിനായി പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കടലിലേക്കിറങ്ങി. പെട്ടെന്ന് ആര്‍ത്തുലച്ചു ഉയര്‍ന്നുവന്ന തിരമാലകള്‍ സ്‌നാനാര്‍ത്ഥിയെ കടലിലേക്ക് ഒഴുക്കി കൊണ്ടുപോയി. കൂടെനിന്നിരുന്ന മറ്റുരണ്ടുപേര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയെങ്കിലും ബന്ധുവായിരുന്ന 43 വയസ്സുക്കാരന്‍ ബെനിറ്റൊയെ മറ്റൊരു കൂറ്റന്‍ തിരമാല കടലിലേക്ക് വലിച്ചെടുത്തു.

ബെനിറ്റോയൊ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിഫലമായി. പോലീസ് ഹെലികോപ്റ്റര്‍ ഞായറാഴ്ചമുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും തിരമാലകള്‍ കവര്‍ന്നെടുത്ത ബെനിറ്റോയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. സന്ധ്യയായതോടെ അന്വേഷണം നിറുത്തിവെച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ വീണ്ടും അന്വേഷണമാരംഭിക്കുമെന്ന് സാന്റാ ബാര്‍ബരാ ഫയര്‍ ക്യാപ്റ്റന്‍  ഡേവിഡ് അറിയിച്ചു.

വര്‍ഷത്തില്‍ രണ്ടുംമൂന്നും തവണ ഈ ബീച്ചില്‍ സ്‌നാന ശുശ്രൂഷ നടത്തിയിരുന്നതായി പാസ്റ്റര്‍ പറഞ്ഞു. എന്നാല്‍  ഇത്തരം അനുഭവം ആദ്യമാണ്. ദൈവം തന്നു, ദൈവം എടുത്തു എന്നാണിതിനെ കുറിച്ചു പാസ്റ്റര്‍ പ്രതികരിച്ചത്. ബെനിറ്റോയെ കണ്ടെത്തുമെന്നുള്ള പ്രതീക്ഷയില്ലെന്നും പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

സാന്റാ ബാര്‍ബറയില്‍ നിന്നും 70 മൈല്‍ വടക്കുമാറിയുള്ള ബീച്ചിലാണ് ഈ അസാധാരണ സംഭവം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.