You are Here : Home / USA News

ചാക്കോ ശങ്കരത്തില്‍: പ്രസ് ക്ലബ് സ്മൃതിദീപം തെളിച്ചു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, March 31, 2014 09:05 hrs UTC

ഫിലഡല്‍ഫിയ: യു.എസ്.ഏ മലയാളത്തിന് അക്ഷര സപര്യയിലൂടെ സര്‍ഗ പൂജയുടെ സിന്ദൂരച്ചാര്‍ത്തണിയിച്ച ചാക്കോ ശങ്കരത്തിലിന്റെ സ്മൃതി ദിനം ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഫിലഡല്‍ഫിയാ ചാപ്റ്ററില്‍ സ്മരണാഞ്ജലിയായി. നാട്ടുക്കൂട്ടം ചിന്താവേദി രക്ഷാധികാരി ഫാ. എം. കെ. കുര്യാക്കോസ് സ്മൃതിദീപം തെളിച്ചു.

പ്രസ് ക്ലബ് ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഫോമാ നാഷണല്‍ ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്, ഫൊക്കാനാ നാഷണല്‍ അസ്സോസിയേറ്റ് ട്രഷറാര്‍ ജോര്‍ജ് ഓലിക്കല്‍, ബോം ടി വി സി. ഈ. ഓ. ജോണ്‍ ക്രിസ്റ്റഫര്‍, പ്രസ് ക്ലബ് ചാപ്റ്റര്‍ സെക്രട്ടറി (മലയളം വാര്‍ത്താ ചീഫ് എഡിറ്റര്‍) ഏബ്രഹാം മാത്യൂ, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് (ഡയറക്ടര്‍, ഇന്ത്യാ ഹെരിറ്റേജ് സെന്റര്‍) സുധാ കര്‍ത്ത, പ്രസ് ക്ലബ് ട്രഷറാര്‍ (മലയാളം പത്രം കറസ്‌പോണ്ടന്റ്) കമാന്‍ഡര്‍ ജോബീ ജോര്‍ജ്, മനീഷി നാഷനല്‍ സ്‌ക്കൂള്‍ ഒഫ് ഡ്രാമാ ഡയറക്ടര്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക നാഷനല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍, ട്രൈസ്റ്റെറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുരേഷ് നായര്‍, കൈരളി ടിവി യൂ എസ്സ് ഏ വീഡീയോ റ്റെക് ജിജി എന്നിവര്‍ അനുസ്മരണികകള്‍ അവതരിപ്പിച്ചു.

1980കളില്‍ രജനി മാസിക പ്രസിദ്ധീകരിച്ച് അമേരിക്കയിലെ മലയാളി വായനക്കാരുടെ വായനാ ദാഹത്തിന്ശമനം നല്‍കുവാന്‍ ചാക്കോ ശങ്കരത്തില്‍ അനുഷ്ഠിച്ച അത്യദ്ധ്വാനം ഒരുകാലത്തും മറക്കാനാവാത്തതാണ്. മലയാള പത്ര പ്രവര്‍ത്തനത്തിനും മാസികാ പ്രസാധനത്തിനും വേണ്ടി പണം സ്വരൂപിച്ചിരുന്നത് ആഴ്ച്ച തോറുമുള്ളഒരു ദിവസത്തെ ഓവര്‍ റ്റൈം ജോലിയുടെ ശമ്പളംകൊണ്ടായിരുന്നു. കേരളത്തിലെ എഴുത്തുകാര്‍ അമേരിക്കയില്‍വിവിധശ്രദ്ധാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സഹായിക്കുന്നതിനു് ചാക്കോ ശങ്കരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. രജനി മാസികയുടെ ആര്‍കൈവ്‌സ് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ഡിജിറ്റല്‍ ആര്‍ക്കൈവ് എന്ന വെബ് സൈറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. (South Asian American Digital Archive (SAADA) , Email: info@saadigitalarchive.org). മലയാള ഭാഷയിലുള്ള ഇത്തരം ഏക പ്രസിദ്ധീകരണമാണിത്.  ലാനയുടെ ആരംഭകരില്‍ ശങ്കരത്തിലിന്റെ പേര് പ്രധാനമാണ്.  ചാക്കോ ശങ്കരത്തില്‍ മണിക്കൂറുകളോളം ഉറക്കമിളച്ചിരുന്നായിരുന്നു മാസികയ്ക്കു വേണ്ടവരികള്‍ മലയാളത്തില്‍ ടൈപ്പു ചെയ്ത് ഒരുക്കിയിരുന്നത്. അശോകന്‍ വേങ്ങാശ്ശേരി, നീനാ പനയ്ക്കല്‍, ജോര്‍ജ് ഓലിക്കല്‍, ജോബീ ജോര്‍ജ്, വര്‍ഗീസ് ഫിലിപ്പ്, ജോര്‍ജ് നടവയല്‍ എന്നിവര്‍ചാക്കോ ശങ്കരത്തിലിന്റെ അക്ഷര വാത്സല്യ പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊണ്ടവരായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.