You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരീസിലെ വാര്‍ഷിക ധ്യാനം ജനസമുദ്രത്തിലേക്കുള്ള ആത്മീയ പെരുമഴയായി

Text Size  

Story Dated: Tuesday, March 25, 2014 03:14 hrs UTC

സാജു കണ്ണമ്പള്ളി

 

 

ഷിക്കാഗോ : സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്ക്‌ ഇടവകയില്‍ നോമ്പുകാലത്തോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം അത്ഭുതപൂര്‍വ്വമായി ഒഴികിയെത്തി ജനസമുദ്രത്തിന്റെ മേല്‍ പെയ്‌തിറങ്ങിയ ആത്മീയ പെരുമഴയായി മാറി. പ്രശസ്‌ത ദൈവശാസ്‌ത്ര പണ്‌ഡിതനും തലശ്ശേരി അതിരൂപതാ ബൈബിള്‍ പ്രഭാഷകനുമായ ഫാ. ജോസഫ്‌ പാമ്പ്‌ളാനിയാണ്‌ വാര്‍ഷിക നോമ്പുകാല ധ്യാനത്തിന്‌ നേതൃത്വം നല്‍കിയത്‌. ദൈവശാസ്‌ത്രത്തിലുള്ള തന്റെ ആഴത്തിലുള്ള അറിവും ആത്മീയ നിറവും നിറഞ്ഞ ധ്യാന പ്രസംഗത്തിന്റെ മാറ്റ്‌ ആയിരകണക്കിന്‌ വിശ്വാസികള്‍ക്ക്‌ ആശ്വാസവും ദൈവിക ചൈതന്യത്തിലേക്കുള്ള പ്രചോതനവുമായിരുന്നു.

മാര്‍ച്ച്‌ 21 വ്യാഴാഴ്‌ച്ച ആരംഭിച്ച ധ്യാനം 23 ഞായറാഴ്‌ച വൈകുന്നേരം അവസാനിച്ചു. വ്യാഴാഴ്‌ച്ചയും വെള്ളിയാഴ്‌ചയും വൈകുന്നേരവും, ശനി, ഞായര്‍ രാവിലെമുതല്‍ വൈകുന്നേരം വരെ തന്റെ സ്വസിദ്ധമായ ശൈലിയില്‍ വചനം പങ്കുവെയ്‌ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷത്തിലേക്കാള്‍ ഇക്കുറി ആയിരകണക്കിനാളുകള്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലേക്ക്‌ ഒഴികിയെത്തി. ഇടവകാംഗങ്ങള്‍ക്കുപരി ഷിക്കാഗോയിലെ മലയാളി ക്രിസ്‌ത്യന്‍ സമൂഹങ്ങളിലെ വിവിധ ആളുകളുടെ സാന്നിധ്യം അങ്ങേയറ്റം ശ്രദ്ധേയമായി എന്നുള്ളത്‌ എടുത്ത്‌ പറയേണ്ട സവിശേഷതയും ആയതിനാല്‍ ഷിക്കാഗോ സെന്റെ്‌ മേരീസ്‌ ഇടവകയിലെ വാര്‍ഷിക ധ്യാനം ഷിക്കാഗോയിലെ മുഴുവന്‍ മലയാളികളുടേയും ധ്യാനമായി മറ്റപ്പെട്ടിരിക്കുകയാണ്‌ എ്‌ വികാരി ഫാ. എബ്രഹാം മുത്തോലത്ത്‌ അഭിപ്രായപ്പെട്ടു.

ദൈവസിധിയില്‍ നാം എങ്ങനെ ആയിരിക്കണമെന്നും കുടുംബപശ്ചാതലത്തില്‍ നിന്നുകൊണ്ട്‌ ദൈവവുമായി എങ്ങനെ അടുത്തബന്ധംപുലര്‍ത്താമെന്നും, വിശുദ്ധിയുള്ള കത്തോലിക്കാ സഭാംഗമായിരിക്കേണ്ടതിന്റെ പ്രസക്തി, സാമൂഹിക ജീവിതം ദൈവികമാക്കുക തുടങ്ങി വളരെ പ്രസക്തമായ ദൈവിക അനുഭൂതിയിലേക്ക്‌ ഫാ. ജോസഫ്‌ പാമ്പ്‌ളാനി ധ്യാനത്തില്‍ പങ്കെടുത്തവരെ നയിച്ചുകൊണ്ട്‌പോയി.

ദൈവികജീവിതത്തിലെ അറിവിന്റെ തലത്തിലേക്കുള്ള ഒരു പ്രയാണമായിരുന്നു നാല്‌ ദിവസമെന്ന്‌ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. മൂവായിരത്തോളം ആളുകള്‍ പങ്കെടുത്ത വാര്‍ഷികധ്യാനത്തിന്റെ വിജയത്തിന്റെ പിന്നില്‍ ചിട്ടയായി പ്രവര്‍ത്തിച്ച ഒരു പള്ളികമ്മറ്റിയുടെ അവസരോചിതമായ പ്രവര്‍ത്തന ശൈലിയാണ്‌ ഇത്തരത്തിലൊരു വിജയം ഉണ്ടായതെന്ന്‌ അസി. വി. ഫാ. സിജു മുടക്കോടില്‍ അഭിപ്രായപ്പെട്ടു.

നാല്‌ ദിവസം നീണ്ടുനിന്ന വാര്‍ഷിക ധ്യാനത്തിന്‌ ജിനോ കക്കാട്ടില്‍, തോമസ്‌ ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാംപറമ്പില്‍, റ്റോമി ഇടത്തില്‍, ജോയിസ്‌ മറ്റത്തികുന്നേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, മത്തച്ചന്‍ ചെമ്മാച്ചേല്‍, സാബു മഠത്തില്‍പ്പറമ്പില്‍, ജോണി തെക്കേപറമ്പില്‍, മേരി ആലുങ്കല്‍, റ്റെസി ഞാറവേലി, അനില്‍ മറ്റത്തികുന്നേല്‍, ഷൈനി തറതട്ടേല്‍, മേരികുട്ടി ചെമ്മാച്ചേല്‍, സാബു നടവീട്ടില്‍, അമ്മ തെക്കേപറമ്പില്‍, രാജു നടുവീട്ടില്‍, ജയിംസ്‌ മാകുളം, പീനാ മണപ്പള്ളി, ലിസി മുല്ലപ്പള്ളി, സി. സേവ്യര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പള്ളിയുമായി സഹകരിക്കുന്ന ആളുകള്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.