You are Here : Home / USA News

സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഏകദിന സെമിനാര്‍

Text Size  

Story Dated: Friday, March 21, 2014 10:55 hrs UTC

 

നാനുവെറ്റ് (ന്യൂയോര്‍ക്ക്) :  ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന, നോര്‍ത്തേണ്‍ റീജിയന്‍ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഏകദിന സെമിനാര്‍ നാനുവെസ്റ്റ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് 2014 മാര്‍ച്ച് 22 (ശനി) ഇടവക മെത്രാപ്പൊലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.

അഭിവന്ദ്യ തിരുമേനി അദ്ധ്യക്ഷം വഹിക്കുന്ന സെമിനാറില്‍ വെരി. റവ. വര്‍ഗ്ഗീസ് മരുന്നിനാല്‍ കോര്‍ എപ്പിസ്‌ക്കോപ്പ (വികാരി, സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്) സ്വാഗതമാശംസിക്കും.
'കുടുംബ ജീവിതത്തില്‍ മാതാവിന്റെ പങ്ക്'  എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. പ്രശ്‌നങ്ങളാല്‍ സങ്കീര്‍ണമായിരിക്കുന്ന ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ െ്രെകസ്തവ കുടുംബജീവിതത്തിന്റെ പ്രസക്തിയെ കുറിച്ചും കുടുംബത്തില്‍ മാതാവിനുള്ള പങ്കാളിത്വത്തെ കുറിച്ചും തിരുവചനത്തിലൂടെ പ്രമൂഖ വാഗ്മിയും സെന്റ് മേരീസ് വിമണ്‍സ് ലീഗ് വൈസ് പ്രസിഡന്റുമായ റവ. ഫാ. ഡോ. റോയ് വര്‍ഗീസ് മാനിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും.

ഈ വിഷയത്തെ കുറിച്ചുള്ള വനിതകളുടെ കാഴ്ച്ചപ്പാട് സംബന്ധിച്ച് മിസിസ്സ് ബിബി മാത്യൂ (സെക്രട്ടറി, വിമണ്‍സ് ലീഗ്, സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്) യോഗത്തില്‍ അവതരിപ്പിക്കും.

വെരി റവ കുര്യാക്കോസ് കറുകയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ധ്യാന പ്രസംഗം നടത്തും. സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് വിമണ്‍സ് ലീഗ് അംഗങ്ങള്‍ ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകും. വനിതാ സമാജത്തിന്റെ പ്രവര്‍ത്തന ലക്ഷ്യത്തെ കുറിച്ചും ഭാവി പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും നടത്തപ്പെടുന്ന ചര്‍ച്ചക്ക് മിസിസ്സ് മിലന്‍ റോയ് (ജനറല്‍ സെക്രട്ടറി, വിമണ്‍സ് ലീഗ്), മിസിസ്സ് സൂസന്‍ വര്‍ക്കി (ട്രഷറര്‍, വിമണ്‍സ് ലീഗ്), മിസിസ്സ് സൂസമ്മ കുരിയാക്കോസ്, മിസിസ്സ് ഷാന ജോഷ്വാ (റീജിയണല്‍ സെക്രട്ടറിമാര്‍) എന്നിവര്‍ നേതൃത്വം നല്‍കും.

അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന ബൈബിള്‍ ക്വിസ് പരിപാടികളില്‍ വ്യത്യസ്ഥതയാര്‍ന്ന ഒരിനമായിരിക്കും.

വിവിധ ഇടവകകളില്‍ നിന്നായി നൂറിലധികം വനിതകള്‍ ഒത്തുകൂടുന്ന ഈ ആത്മീയ കൂട്ടായ്മ വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി റീജിയണല്‍ സെക്രട്ടറിമാരായ മിസിസ്സ് സൂസമ്മ കുര്യാക്കോസ്, മിസിസ്സ് ഷാന ജോഷ്വാ എന്നിവര്‍ അറിയിച്ചു. ജോര്‍ജ് കറുത്തേടത്ത് അറിയിച്ചതാണിത്. 


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.