You are Here : Home / USA News

ഡാലസില്‍ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ഫോറം ശനിയാഴ്ച

Text Size  

Story Dated: Wednesday, March 19, 2014 07:48 hrs UTC

ഡാളസ്:  കേരള അസോസിയേഷന്‍  ഓഫ് ഡാലസിന്റെയും  ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22  ശനിയാഴ്ച ഡാലസില്‍  സീനിയേഴ്‌സ് ഫോറം സംഘടിപ്പിക്കുന്നു.  ഗാര്‍ലന്‍ഡ് ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററില്‍ (3821 Broadway Blvd) രാവിലെ 10 മുതല്‍ ഒരു മണിവരെയാണ്  വിവിധ പരിപാടികള്‍.

മുതിര്‍ന്ന പ്രവാസി പൗരന്മാരെ ആദരിക്കുവാനും  അവര്‍ക്കായി പൊതുവേദിയൊരുക്കുകയും ചെയ്യുക എന്ന ആശയത്തില്‍ നിന്നാണ് കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ഫോറം  സംഘടിപ്പിച്ചുവരുന്നത്. മുതിര്‍ന്നവര്‍ക്കായി ഒട്ടനവധി കര്‍മ്മപരിപാടികളും   സീനിയര്‍ ഫോറത്തിലൂടെ നടത്തിവരുന്നു.

ശനിയാഴ്ച നടക്കുന്ന സീനിയര്‍ ഫോറത്തില്‍ ആരോഗ്യപരിപാലന സെമിനാറുകളും   വിവിധ വിനോദപരിപാടികളും ഉണ്ടായിരിക്കും. ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെ  ശാരീരിക മാനസീക ആരോഗ്യപരിരക്ഷണത്തെക്കുറിച്ച്   ഡോ. തോമസ്  വര്‍ഗീസും, ആയൂര്‍വേദ ചികിത്സാരീതികളെ പറ്റി ഡോ. ബീന പൌലോസും ശനിയാഴ്ച ക്ലാസുകള്‍ നയിക്കും.

അമ്പതുകഴിഞ്ഞ ഏവരെയും ശനിയാഴ്ച നടക്കുന്ന സീനിയര്‍ ഫോറത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷന്‍ സെക്രട്ടറി  റോയ് കൊടുവത്ത്  (972) 569 7165 അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.