You are Here : Home / USA News

കേരള പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, March 15, 2014 01:15 hrs UTC

 
 

അമേരിക്കന്‍ ഐക്യനാടുകളിലും കാനഡായിലുമുള്ള പെന്തക്കോസ്ത് എഴുത്തുകാരുടെയും വാര്‍ത്താമാധ്യമ പ്രവര്‍ത്തകരുടെയും അക ഐക്യവേദിയായ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഈ വര്‍ഷത്തേക്കുള്ള അവാര്‍ഡിനു രചനകള്‍ ക്ഷണിക്കുന്നു. ലേഖനം, കവിത, പുസ്തകം, ഗാനരചന, ചെറുകഥ, ഭാവന, ന്യൂസ് ഫീച്ചര്‍ എന്നീ മേഖലകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും വിഭാഗങ്ങളില്‍ ടാലന്റുകള്‍ തെളിയിച്ചവര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡായിലുമായി സ്ഥിരതാമസക്കാരായവരുടെ സാഹിത്യകൃതികള്‍ മാത്രമേ അവാര്‍ഡിനായി പരിഗണിക്കുകയുള്ളുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2012-2013 വര്‍ഷങ്ങളില്‍ എഴുതി പ്രസിദ്ധീകരിച്ച കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പുസ്തകങ്ങളും സിഡികളും അയക്കുന്നവര്‍ മൂന്നു കോപ്പികള്‍ അയച്ചിരിക്കണം. നിലവിലുള്ള എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ നിശ്ചയിക്കുന്ന ഒരു പാനലായിരിക്കും അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഭാരവാഹികളുടെയും ജഡ്ജസിന്റെയും തീരുമാനം അന്തിമമായിരിക്കും. പുസ്തകങ്ങളും സാഹിത്യ രചനകളും അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍, മെമ്പര്‍ഷിപ്പ് ഫോം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എന്നിവ താഴെ കാണുന്ന അഡ്രസില്‍ ഏപ്രില്‍ 30നകം ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണഅ. 2014 ജൂലൈ മാസത്തില്‍ ഡിട്രോയിറ്റില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കപ്പെടും.

1992 ല്‍ സിറാക്കൂസ് പട്ടണത്തില്‍ എളിയരീതിയില്‍ ആരംഭിച്ച എഴുത്തുകാരുടെ സംഘടന ഇന്ന് നിരവധി അംഗങ്ങളുള്ളതും സാഹിത്യപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനും വിവിധ സഭാവിഭാഗങ്ങളിലുള്ള സാഹിത്യപ്രവര്‍ത്തകരെ ഒന്നിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഉതകുന്ന ഒരു അതിപ്രധാന സംഘടനയായി മാറിക്കഴിഞ്ഞു. എസ്.പി.ജയിംസ്(ഡാളസ്) ജനറല്‍ പ്രസിഡന്റായും രാജു പൊന്നോലില്‍ (ഫ്‌ളോറിഡാ)ജനറല്‍ സെക്രട്ടറിയുമായി റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. വൈസ് പ്രസിഡന്റ്-രാജു(കരോലിന) എന്നിവരാണഅ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും മെമ്പര്‍ഷിപ്പ് ഫോമിനും www.kpwf.org,www.pcnak.org എന്ന വെബ്‌സൈററുകള്‍ സന്ദര്‍ശിക്കുകയോ kpwfusa@yahoo.comഎന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക.

വിലാസം

KPWF NA
P O BOX -7
LEWISVILLE, TX -75067

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.