കോണ്ടൈ (ടെക്സാസ്) : മരം കോച്ചുന്ന തണുപ്പിലേക്ക് കോഴികുഞ്ഞുങ്ങളെ ഇറക്കി വിടുമ്പോള്‍ ടീച്ചിങ് ലൈസന്‍സ് നഷ്ടപ്പെടുമെന്ന് ടീച്ചര്‍ മനസില്‍ പോലും കരുതിയിരുന്നില്ല.
ഓക്ക് റിഡ്ജ് ഹൈസ്കൂള്‍ ടീച്ചര്‍ 50 കോഴികുഞ്ഞുങ്ങളെയാണ് തണുപ്പുളള ദിവസം പുറത്തേക്ക് അഴിച്ചു വിട്ടത്. തണുപ്പ് സഹിക്കാനാകാതെ 37 കോഴി കുഞ്ഞുങ്ങള്‍ ചത്തുവീണു. 13 കോഴി കുഞ്ഞുങ്ങള്‍ സ്ലാബുകള്ക്കടിയിലും, വൃക്ഷങ്ങളുടെ വേരുകള്‍ക്കിടയിലും മറഞ്ഞിരുന്നതിനാല്‍ ചാകാതെ രക്ഷപ്പെട്ടു. ഇതിനെ തുടര്‍ന്ന് ടീച്ചറുടെ ടീച്ചിങ് ലൈസന്‍സ് സറണ്ടര്‍ ചെയ്യുന്നതിന് അധികൃതര്‍ നിര്‍ദേശിച്ചു. ഒന്നും ആലോചിക്കാതെ ടീച്ചര്‍ രാജി എഴുതി സമര്‍പ്പിച്ചു സ്ഥലം വിട്ടു. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഹൂസ്റ്റണ്‍ റേഡിയോ ആന്‍ഡ് ലൈവ് സ്റ്റോക്ക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് കോഴികുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത്.
ടീച്ചര്‍ക്കെതിരെ ആനിമല്‍ ക്രൂവല്റ്റിക്ക് കേസ് എടുക്കുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടര വര്‍ഷമായി ടീച്ചര്‍ ഈ സ്കൂളിലെ അധ്യാപികയായിരുന്നു. ടീച്ചറുടെ പേരുള്പ്പെടെയുളള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments