You are Here : Home / USA News

പുതുമയാര്‍ന്ന പരിപാടികളുമായി ഫോമാ കണ്‍വന്‍ഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, February 23, 2014 11:37 hrs UTC

ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷന്റെ സ്റ്റിയറിംഗ്‌ കമ്മിറ്റിയുടെ യോഗം ചേര്‍ന്ന്‌ ശക്തവും പുതുമയാര്‍ന്ന പരിപാടികള്‍ക്ക്‌ രൂപം നല്‍കി. ഫോമയുടെ കഴിഞ്ഞ നാല്‌ ദേശീയ കണ്‍വന്‍ഷനുകള്‍ ഒന്നിനൊന്ന്‌ മെച്ചമായപ്പോള്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന അഞ്ചാമത്‌ ഫോമാ നാഷണല്‍ കണ്‍വന്‍ഷനില്‍ ഒട്ടേറെ പുതുമകളും നിലവാരമുള്ള പ്രോഗ്രാമുകള്‍ക്കും കണ്‍വന്‍ഷന്‍ സ്റ്റീയറിംഗ്‌ കമ്മിറ്റി അനുവാദം നല്‍കി.

ഫിലാഡല്‍ഫിയയില്‍ 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാവുന്ന വാലി ഫോര്‍ജ്‌ കാസിനോ കണ്‍വന്‍ഷന്‍ സെന്ററിലാണ്‌ ജൂണ്‍ 26 മുതല്‍ 29 വരെ കണ്‍വന്‍ഷന്‍ നടക്കുന്നത്‌. ജൂണ്‍ 26-ന്‌ വ്യാഴാഴ്‌ച ആറുമണിയോടെ നടക്കുന്ന ഓപ്പണിംഗ്‌ സെറിമണിയില്‍ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ നൂറോളം യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഡാന്‍സും, ഫോമയുടെ 56 അംഗ സംഘടനാ അസോസിയേഷനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

27-ന്‌ വെള്ളിയാഴ്‌ച യുവതീ-യുവാക്കള്‍ക്കായി ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റ്‌, യൂത്ത്‌ ഫെസ്റ്റിവല്‍, യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌, മിസ്‌ ഫോമ, മിസ്റ്റര്‍ ഫോമ തുടങ്ങി ഒട്ടേറെ പരിപാടികളും മുതിര്‍ന്നവര്‍ക്കായി വിവിധ സെമിനാറുകള്‍, പൊളിറ്റിക്കല്‍ ഫോറം, റിലീജിയസ്‌ ഹാര്‍മണി, വിമന്‍സ്‌ ഫോറം, സാഹിത്യ സമ്മേളനം തുടങ്ങിയവയും നടക്കും. 2014-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വെള്ളിയാഴ്‌ച നടക്കും. വൈകിട്ട്‌ എട്ടുമണിക്ക്‌ കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന സിനിമാനടന്മാര്‍, ഗായകര്‍,മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ നടത്തുന്ന കലാപരിപാടികള്‍ അരങ്ങേറും.

28-ന്‌ ശനിയാഴ്‌ച മീഡിയ സെമിനാര്‍, വിവിധ കലാമത്സരങ്ങള്‍, മെഡിക്കല്‍ സെമിനാര്‍, ബിസിനസ്‌ മീറ്റിംഗ്‌, ബെസ്റ്റ്‌ കപ്പിള്‍സ്‌, മലയാളി മങ്ക തുടങ്ങി ഒട്ടേറെ പരിപാടികളുണ്ട്‌. വൈകിട്ട്‌ 6 മണിക്ക്‌ അഡള്‍ട്ട്‌, യൂത്ത്‌, ചില്‍ഡ്രന്‍സ്‌ ബാങ്ക്വറ്റ്‌, പിന്നീട്‌ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന പഴയ സിനിമാ ഗാനങ്ങളോടുകൂടിയ `ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' പരിപാടി നടക്കും.

കണ്‍വന്‍ഷന്റെ ആദ്യദിനമായ ജൂണ്‍ 26-ന്‌ വ്യാഴാഴ്‌ച രാവിലെ 8 മണിക്കും, കണ്‍വന്‍ഷന്റെ അവസാന ദിനമായ ഞായറഴ്‌ച രാവിലെ 8 മണിക്കും കണ്‍വന്‍ഷന്‍ ഹോട്ടലില്‍ നിന്നും അമീഷ്‌ വില്ലേജ്‌, ലാന്‍കാസ്റ്റര്‍, ഫിലാഡല്‍ഫിയ ടൗണ്‍ എന്നിവിടങ്ങളിലേക്ക്‌ ടൂര്‍ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്‌.

പെന്‍സില്‍വേനിയ ഗവര്‍ണര്‍, ഫിലാഡല്‍ഫിയ മേയര്‍, കേരളത്തില്‍ നിന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍, രാഷ്‌ട്രീയ നേതാക്കളായ തോമസ്‌ ചാണ്ടി എം.എല്‍.എ, സണ്ണി ജോസഫ്‌ എം.എല്‍.എ, സാംസ്‌കാരിക നേതാക്കളായ ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌, ഡോ. പി. വിജയന്‍ ഐ.പി.എസ്‌, കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി തുടങ്ങി ഒട്ടേറെ പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ തയാറെടുത്തുകഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.