ഓസ്റ്റിന്‍, ടെക്സാസ്: റിയല്‍എസ്റ്റേറ്റ് രംഗത്ത് മലയാളിയും, ടെക്സാസ് ഓസ്റ്റിനിലെ റിയല്‍എസ്റ്റേറ്റ് ബ്രോക്കറുമായ സിജോ വടക്കന്‍ അപൂര്‍വ്വ നേട്ടം.
ട്രിനിറ്റി ടെക്സാസ് റിയല്‍റ്റി എന്ന സ്ഥാപനം നടത്തുന്ന സിജോ വടക്കന്‍ `റിയല്‍ട്ടര്‍ ഓഫ് ദി ഇയര്‍ 2013' എന്ന അവാര്‍ഡാണ് സ്റ്റാന്‍ഡേര്‍ഡ് പസഫിക് ഹോം പ്രഖ്യാപിച്ചത്. എലിസബത്ത് റാമിറസ്, അലന് ഗ്രഹാം, ജെന്നിഫര്‍ എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്റ്റാന്പാക്കിന്റെ പ്രത്യേക ഉപഹാരം ഡിവിഷന് മാനേജര്‍ കൈല്‍ ബോലിറ്റ്, ശ്രീ സിജോ വടക്കന്‍ കൈമാറി. സീജോ വടക്കന്റെ ഓഫീസ് സ്റ്റാഫും അടുത്ത സുഹൃത്തുക്കളം അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
റിയല്‍എസ്റ്റേറ്റ് മേഖലയില്‍ ധൃതഗതിയില്‍ മുന്നേറുന്ന അമേരിക്കയിലെ ഓസ്റ്റിന്‍ വാണിജ്യ പ്രാധാന്യത്തിലും ജോലി സാധ്യാതാ കണക്കിലും ഒന്നാമതായി നില്ക്കുന്നതായാണ് ഈയിടെ വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 512 740 2262. www.trinitytxrealty.com, email: info@trinitytxrealty.com
Comments