You are Here : Home / USA News

അമേരിക്കന്‍ മലയാളികളുമായി ഗൂഗിള്‍ ഹാങ്‌ഔട്ടില്‍ കെ സുരേന്ദ്രന്‍ തത്സമയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 21, 2014 03:04 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുമായി ഒരു തത്സമയ സംഭാഷണത്തില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടിറി കെ.സുരേന്ദ്രന്‍ പങ്കെടുക്കുന്നു.

ഗൂഗിള്‍ ഹാങ്‌ഔട്ട്‌ എന്ന സംവിധാനത്തിലൂടെയാണ്‌ ഫെബ്രുവരി 22 ശനിയാഴ്‌ച (On February 22, 2014 at 10:00AM-12:00 NOON, EST US time ), 8:30 -10:30 PM (IST) അദ്ദേഹം മുഖാമുഖം സംവദിക്കുന്നത്‌.സംവാദം യൂട്യൂബിലും തത്സമയം സംപ്രേക്ഷണം ചെയ്യും. വിവിധ അമേരിക്കന്‍ നഗരങ്ങളിലെ മലയാളികളില്‍ നിന്ന്‌ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കായിരിക്കും സുരേന്ദ്രന്‍ മറുപടി പറയുക.

നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്‌ അനുകൂലമായി ഉണ്ടായിട്ടുള്ള വികാരത്തിനു പിന്തുണ അറിയിച്ചു കൊണ്ട്‌ അമേരിക്കന്‍ മലയാളികളുടെ മോഡി അനുകൂല കൂട്ടായ്‌മയായ നമോവാകം, ബിജെപിയുടെ കമ്യുണിക്കേഷന്‍ സെല്ലും ആയി ചേര്‍ന്ന്‌ കൊണ്ടാണ്‌ പ്രസ്‌തുത പരിപാടി സംഘടിപ്പിക്കുന്നത്‌ . കേരളത്തിലെ സമകാലിക പ്രശ്‌നങ്ങളില്‍ സത്യസന്ധമായി ഇടപെടുകയും മുന്നണികളുടെ ഒത്തുകളികള്‍ നിര്‍ഭയമായി പുറത്തു കൊണ്ടുവരികയും ചെയ്‌ത നേതാവ്‌ എന്ന നിലയില്‍ സുരേന്ദ്രനുമായുള്ള സംവാദം പ്രതീക്ഷയോടെയാണ്‌ കാണുന്നതെന്ന്‌ നമോവാകം ഭാരവാഹികള്‍ അറിയിച്ചു .

(Watch it live @ bjpcommunication cell Youtube channel)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജയശ്രീ നായര്‍ (ന്യുയോര്‍ക്ക്‌) 914 316 4076, ദീപക്‌ പിള്ള (വാഷിംഗ്‌ടണ്‍ ഡി സി) 510 881 6998.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.