പ്രവീണിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും 'ഫൗള്‍ പ്ലേ' നടന്നതായി സംശയിക്കുന്നില്ലെന്നു പോലീസ് പറഞ്ഞു.12-നു ബുധനാഴ്ച കാമ്പസില്‍ ഒരു പാര്‍ട്ടിയില്‍ പ്രവീണ്‍ പങ്കെടുത്തിരുന്നു.11 മണിയോടെ പാര്‍ട്ടി കഴിഞ്ഞ് ഒരു സുഹൃത്തിന്റെ വാഹനത്തില്‍ മടങ്ങുകയായിരുന്നു.അവര്‍ തമ്മില്‍ വാക്കുതര് ക്കമുണ്ടാകുകയും പ്രവീണ്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുകയുമായിരുന്നു എന്ന് കുടെയുണ്ടായിരുന്ന ആള് ഇന്നലെ പോലീസിന് മൊഴി നല്കി.തുടര്‍ന്ന നടന്ന തെരച്ചിലില്‍ ആണ് പ്രവീണിന്റെ മൃതദേഹം കാട്ടില്‍ നിന്നും കണ്ടെത്തിയത്. 25 വര്‍ഷങ്ങളായി ചിക്കാഗോയില്‍ താമസിക്കുന്ന മാത്യൂ-ലൗലി ദമ്പതികളുടെ മകനായിരുന്നു പ്രവീണ്‍ (19).മൂന്നു മക്കളില്‍ രണ്ടാമനാണ് പ്രവീണ്‍. പ്രീയ, പ്രീതി എന്നിവരാണ് സഹോദരിമാര്‍.ചിക്കാഗോയിലെ സതേണ്‍ ഇല്ലിനോയ് യുണിവേഴസിറ്റിയില് ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ഥിയായിരുന്നു പ്രവീണ്‍.
Comments