You are Here : Home / USA News

റവ. ഡോ. പാലക്കാപ്പറമ്പിലിനു ഫിലാഡല്‍ഫിയ മത ബോധന സ്‌ക്കൂളിന്റെ യാത്രാമംഗളം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, February 10, 2014 01:03 hrs UTC

 

ഫിലാഡല്‍ഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാരൂപതയുടെ വികാരി ജനറാളായി സ്ഥാനക്കയറ്റം ലഭിച്ചു സ്ഥലം മാറിപ്പോകുന്ന ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ പള്ളി വികാരി റവ.ഡോ. അഗസ്റ്റിന് പാലക്കാപ്പറമ്പിലിനു മതബോധനസ്‌ക്കൂള്‍ അധ്യാപകരും കുടുംബാഗങ്ങളും സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

ഫെബ്രുവരി 2 ഞായറാഴ്ച്ച സണ്ടേ സ്‌ക്കൂള്‍ ക്ലാസിനുശേഷം മതബോധന സ്‌ക്കൂള്‍ ഡയറക്ടര്‍ ഡോ. ജെയിംസ് കുറിച്ചിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പു സമ്മേളനത്തില്‍ ട്രസ്റ്റി ബിജി ജോസഫ്, അധ്യാപകരായ ജോക്കബ് ചാക്കോ, മോഡി ജേക്കബ്, ജോസ് മാളേയ്ക്കല്‍, മെര്‍ളി ജോസ് പാലത്തിങ്കല്‍, ജാന്‍സി ജോസഫ്, ബിന്ദു മെതിക്കളം, ജോസഫ് ജെയിംസ് എന്നിവര്‍ അച്ചന്റെ പുതിയ സ്ഥാനലബ്ദിയില്‍ അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു സംസാരിച്ചു. സ്‌ക്കൂള്‍ അധ്യാപകരുടെ വക പ്രത്യേക പാരിതോഷികവും ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന് നല്‍കുകയുണ്ടായി.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിവികാരി എന്നനിലയില്‍ വെറും പത്തുമാസത്തെ സേവനംകൊണ്ടുതന്നെ മൊത്തം ഇടവകജനങ്ങളുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ അച്ചനു സാധിച്ചു. കാലിഫോര്‍ണിയ സാന്റാ അന്നാ സെന്റ് തോമസ് സീറോമലബാര്‍ പള്ളി വികാരി, എസ്.എം.സി.സി. നാഷണല്‍ സ്പിരിച്ച്വല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനത്തിനുശേഷമാണു അച്ചന്‍ ഫിലാഡല്‍ഫിയ ഇടവികാരിയാകുന്നത്.

പാലാ സെന്റ് തോമസ് കോളജ് ഇംഗ്ലീഷ് പ്രൊഫസര്‍, ഭരണങ്ങാനം എന്‍ജിനീയറിംഗ് കോളജ് മാനേജര്‍, കുറവിലങ്ങാട് ദേവമാതാ കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് നീണ്ട മൂന്നു പതിറ്റാണ്ടുകാലം സേവനം ചെയ്ത അഗസ്റ്റിനച്ചന്‍ മികച്ചവാഗ്മിയും, ധ്യാനഗുരുവും, എളിമയുടെയും സ്‌നേഹത്തിന്റെയും മാതൃകയുമാണ്.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.