You are Here : Home / USA News

ഹൂസ്റ്റണില്‍ ക്ലെര്‍ജി ഫെലോഷിപ്പ് നടത്തപ്പെട്ടു

Text Size  

Story Dated: Wednesday, February 05, 2014 09:42 hrs UTC

ജീമോന്‍ റാന്നി
 
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍(ഐസിഇസിഎച്ച്)ന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ വിവിധ സഭകളിലെ വൈദികരെ ഉള്‍പ്പെടുത്തി 2014 ലെ പ്രഥമ ക്ലെര്‍ജി ഫെലോഷിപ്പ് നടത്തപ്പെട്ടു.

ജനുവരി 27ന് ഞായറാഴ്ച 6 മണിയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാന മന്ദിരമായ 'ഊര്‍ശ്ലേം' ല്‍ വച്ചാണ് ഫെലോഷിപ്പ് നടത്തപ്പെട്ടത്.

ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ വഹിയ്ക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.

നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തെ അധികരിച്ച് ആഴമേറിയ ചിന്തകള്‍ പകര്‍ന്നു നല്‍കി. ഡയോസിഷന്‍ സെന്ററിന്റെ പേരായ 'ഊര്‍ശ്ലേം' എന്നത് സമാധാനത്തെ സൂചിപ്പിയ്ക്കുന്നുവെന്നും, സമൂഹത്തില്‍, ലോകത്തില്‍ ഐക്യതയും, ശാന്തിയും, സമാധാനവും കൈവരിയ്ക്കുന്നതിന് സഭകളുടെ പങ്കും ഉത്തരവാദിത്വവും വളരെ വലുതാണെന്ന് തിരുമേനി വൈദികരെ ഓര്‍മ്മിപ്പിച്ചു.

സഭകളുടെ, സമൂഹത്തിന്റെ ഐക്യത്തിനായി പ്രാര്‍ത്ഥിയ്ക്കുന്നതിന് ഒന്നിടവിട്ടുള്ള മാസങ്ങളില്‍ ക്ലെര്‍ജി ഫെലോഷിപ്പുകള്‍ നടത്തുന്നതിനും തീരുമാനിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ച് നിരവധി വൈദികര്‍ പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.