You are Here : Home / USA News

കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഹോളിഡേ പാര്‍ട്ടി ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 01, 2014 05:37 hrs UTC

 

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വനിതാവിഭാഗമായ കെ.സി.എസ്‌.വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹോളിഡേ പാര്‍ട്ടി നടത്തപ്പെട്ടു. ജനുവരി 25-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടിലുള്ള ഹേളിഡേ ഇന്നില്‍വെച്ചാണ്‌ പാര്‍ട്ടി നടന്നത്‌. സുമ്പാ ഡാന്‍സ്‌ ഉള്‍പ്പെടെ നിരവധി പരിപാടികളോടെ നടത്തപ്പെട്ട ഹേളിഡേ ആഘോഷങ്ങള്‍ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ കെ.സി.എസ്‌. വിമന്‍സ്‌ഫോറം പ്രസിഡന്റും കെ.സി.ഡബ്ലിയു.എഫ്‌.എന്‍.എ. നാഷണല്‍ വൈസ്‌ പ്രസിഡന്റുമാരായ ചിന്നു തോട്ടം അദ്ധ്യക്ഷത വഹിച്ചു.

കെ.സി.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ജെസ്‌മോന്‍ പുറമഠത്തില്‍, സെക്രട്ടറി ജൂബി വെന്നലശ്ശേരി എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ലിസി തോട്ടപ്പുറം, ബെറ്റി ആശാരിക്കുറ്റ്‌ എന്നിവര്‍ ചേര്‍ന്ന്‌ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ വിമന്‍സ്‌ ഫോറം വൈസ്‌ പ്രസിഡന്റ്‌ ജോമോള്‍ ചെറിയത്തില്‍ സ്വാഗതവും ട്രഷറര്‍ അനിതാ പണയപ്പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. ജോ.സെക്രട്ടറി ബെറ്റി മുല്ലപ്പള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സെക്രട്ടറി ജെയിന്‍ മുണ്ടപ്ലാക്കില്‍ എം.സി.യായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷം വിമന്‍സ്‌ ഫോറത്തിന്‌ നിസ്‌തൂലമായ സേവനം ചെയ്‌ത ബോര്‍ഡ്‌ മെമ്പേഴ്‌സിന്‌ പ്രസിഡന്റ്‌ ചിന്നു തോട്ടം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കുകയുണ്ടായി. ചിക്കാഗോയിലെ തണുത്ത കാലാവസ്ഥയില്‍ ജനപ്രാതിനിധ്യംകൊണ്ട്‌ ശ്രദ്ധേയമായതും പങ്കെടുത്തവര്‍ക്ക്‌ എല്ലാം ഹോളിഡേ പാര്‍ട്ടി ഒരു വേറിട്ട അനുഭവമായിരുന്നു വെന്ന്‌ അംഗങ്ങള്‍ അഭിപ്രായപ്പെടുകയുണ്ടായി. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.