You are Here : Home / USA News

പുതിയ കര്‍മ്മപരിപാടികള്‍; കണ്‍വന്‍ഷനു ഉജ്വല മുന്നേറ്റം: ഫോമാ കൂടുതല്‍ ജനകീയമാകുന്നു

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, January 30, 2014 06:13 hrs UTC

 

ന്യൂയോര്‍ക്ക്‌: മലയാള ഭാഷയുടെ പുരോഗതിക്ക്‌ ഭാഷാ പഠന വെബ്‌സൈറ്റ്‌ ഫോമാ ആരംഭിക്കുമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യൂ പറഞ്ഞു. ഫോമാ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അടുത്ത മാസം തന്നെ മലയാളം എഴുതാനും വായ്‌ക്കാനും അഭ്യസിപ്പിക്കുന്ന രീതിയാണ്‌ അവലംബിക്കാന്‍ പോകുന്നത്‌.
വ്യത്യസ്‌തമായ പരിപാടികളുമായാണ്‌ ഫോമാ കണ്‍വന്‍ഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന്‌ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പറഞ്ഞു. ജൂലൈ 26 മുതല്‍ 29 വരെ നടത്തുന്ന കണ്‍വന്‍ഷനില്‍ ഫിലിം ഫെസ്റ്റിവലും, സെമിനാറുകളും, സൗന്ദര്യ മത്സരവും ഉള്‍പ്പെടെ, യംഗ്‌ പ്രൊഫഷണല്‍ സബ്‌മിറ്റിന്റെ തുടര്‍ച്ചയും വ്യത്യസ്‌തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ധന്യമായിരിക്കും.

4 ദിവസം ബ്രേക്ക്‌ഫാസ്റ്റും, ലഞ്ചും ഡിന്നറും റെജിസ്‌ട്രേഷന്‍ തുകയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന കണ്‍വന്‍ഷനായിരിക്കുമെന്ന്‌ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ പറഞ്ഞു. 3000 പേര്‍ പങ്കെടുക്കുമെന്ന്‌ ഉറപ്പുണ്ടെന്നു കണ്‍വന്‍ഷന്‍ ചെയര്‍ അനിയന്‍ ജോര്‍ജ്‌ പറഞ്ഞു. നാട്ടില്‍ നിന്ന്‌ കണ്‍വന്‍ഷന്‌ എത്തുന്നവര്‍ കഴിവുള്ള പുതിയ നേതാക്കളായിരിക്കും.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഫോമാ ഒരു മതസംഘടനക്കും പ്രവേശനം നല്‍കിയിട്ടില്ലെന്നും തീര്‍ത്തും മതനിരപക്ഷ രാഷ്‌ട്രീയേതര സംഘടനയായിരിക്കുമെന്നും അനിയന്‍ ജോര്‍ജ്‌ പറഞ്ഞു. ഓണാഘോഷങ്ങളില്‍ നിന്നെങ്കിലും മതസംഘടനകള്‍ മാറിനില്‍ക്കണമെന്ന്‌ പറയാന്‍ ചങ്കൂറ്റം കാണിച്ചത്‌ ഫോമാ മാത്രമാണെന്നും പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യൂ പറഞ്ഞു. 350 മുറികള്‍ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ബുക്ക്‌ ചെയ്‌തതില്‍ മുക്കാല്‍ ഭാഗവും തീര്‍ന്നു. കണ്‍വന്‍ഷന്‍ വിജയത്തിനു അഞ്ച്‌ കണ്‍വീനര്‍മാരെ തെരെഞ്ഞെടുത്തു.

ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ ബേബി ഊരാളിയും, രാജുവര്‍ഗീസും, തോമസ്‌ കോശിയുമായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യൂ പറഞ്ഞു. ഫോമായുടെ വിവിധ നേതൃത്വങ്ങള്‍ ഓരോ വര്‍ഷവും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ്‌ കാഴ്‌ചവയ്‌ക്കുന്നതെന്ന്‌ മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്‌ പറഞ്ഞു.
പുതിയതായി ഭാരവാഹിത്വം ഏറ്റെടുത്ത ന്യൂയോര്‍ക്ക്‌ പ്രസ്സ്‌ ക്ലബ്‌ ഭാരവാഹികളെ നേതാക്കള്‍ അനുമോദിച്ചു. പഴയ നേതാക്കളെ നന്ദിയോടെ നുസ്‌മരിക്കുകയും ചെയ്‌തു.

ന്യൂയോര്‍ക്കില്‍ വച്ച്‌ ഫോമയുടെ വുമണ്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ എത്ര മാത്രം വിജയകരമായിരുന്നുവെന്ന്‌ അതില്‍ പങ്കെടുത്തവര്‍ മുഴുവന്‍ സമ്മതിച്ചകാര്യമാണ്‌. കേരളത്തില്‍ നിര്‍ദ്ദനരായവര്‍ക്ക്‌ 100 തയ്യല്‍ മിഷനാണ്‌ ഫോമ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയത്‌. ജൂണ്‍ 19ന്‌ ഗ്രാന്റ്‌ കനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഫോമ ഉണ്ടാക്കിയ കരാര്‍പ്രകാരം ബി.എസ്‌.എന്‍ (BSN) എടുക്കുന്നതിന്‌ 3000 ഡോളറിന്റെ ഡിസ്‌ക്കൗണ്ട്‌്‌ ഫോമാ വഴി രജിസ്റ്റര്‍ ചെയ്‌ത വടക്കേ അമേരിക്കയിലെ മലയാളി നേഴ്‌സുമാര്‍ക്ക്‌ ലഭിക്കുന്നതാണെന്നും, ഇതിനോടകം തന്നെ 1500 നേഴ്‌സുമാര്‍ ഫോമാ വഴി യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞെന്നും ജോര്‍ജ്‌ മാത്യൂ പറഞ്ഞു. വലിയൊരു തുക ഇതുവഴി സമൂഹത്തിനു ലാഭിക്കാനായി.

കൂടാതെ ഫോമായുടെ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ ന്യൂജേഴ്‌സിയില്‍ നടന്നത്‌ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പ്രൊഫഷണല്‍ യുവതി യുവാക്കളെ മുഖ്യധാര രാഷ്‌ട്രീയത്തിലേക്കും, ബിസ്സിനസ്സ്‌ രംഗത്തേയ്‌ക്കും കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു. സമ്മിറ്റ്‌ അവിസ്‌മരണീയമായ അനു?ഭവമായിരുന്നു. യൂത്ത്‌ സമ്മിറ്റിന്റെ ഭാരവാഹികള്‍ സജീവമായി ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടെയുണ്ടെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായി ഭാരവാഹികള്‍ പറഞ്ഞു. ഓട്ടിസം ബാധിച്ച കേരളത്തിലെ കുട്ടികള്‍ക്ക്‌ ഇതിനോടകം ഹ്യൂസ്റ്റന്‍ യൂത്ത്‌ വിംഗ്‌ സഹായം നല്‍കി കഴിഞ്ഞു. കൂടാതെ ഡെലവറില്‍ വച്ച്‌ മാര്‍ച്ച്‌ 22ന്‌ ലീഡര്‍ഷിപ്പ്‌ കോണ്‍ഫറന്‍സ്‌ ആന്റ്‌ മെഡിക്കല്‍ കോണ്‍ഫറന്‍സ്‌ നടത്തുന്നു. 2 ദിവസങ്ങളായി നടത്തുന്ന ഈ കോണ്‍ഫറന്‍സ്‌ വുമണ്‍സ്‌ ഫോറം സ്‌പോണ്‍സര്‍
ചെയ്യുന്നു.
ജേക്കബ്‌ റോയി, സുനില്‍ ട്രൈസ്റ്റാര്‍, ജെ. മാത്യൂസ്‌, സണ്ണി പൗലോസ്‌, സജി എബ്രഹാം, ജോസ്‌ കാടാപുറം, പ്രിന്‍സ്‌ മാര്‍ക്കോസ്‌, ജോസ്‌ തയ്യില്‍ എന്നിവര്‍ പ്രസ്സ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സണ്ണി പൗലോസ്‌ നന്ദി പറഞ്ഞു.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.