You are Here : Home / USA News

താമ്പായില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 28, 2014 12:37 hrs UTC

 

താമ്പാ: താമ്പായിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ത്യയുടെ അറുപത്തിയഞ്ചാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളില്‍ നാല്‍പ്പതോളം ഇന്ത്യന്‍ സംഘടനകള്‍ പങ്കെടുത്തു. `ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍' എന്നതായിരുന്നു ചടങ്ങിലെ പ്രധാന ആശയം.

മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്‌) ആഭിമുഖ്യത്തില്‍ `മലയാള സിനിമയുടെ പിന്നിട്ട വര്‍ഷങ്ങള്‍' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള `ബൂത്ത്‌' മലയാള സിനിമയുടെ പാരമ്പര്യം മറ്റ്‌ ഭാഷക്കാര്‍ക്ക്‌ മനസിലാക്കുവാന്‍ ഉപകാരപ്രദമായി.

മതേതര ഇന്ത്യയുടെ അകത്തും പുറത്തുമുള്ള ഛിദ്രശക്തികള്‍ ഭാരതത്തിന്റെ അഖണ്‌ഡതയെ തകര്‍ക്കുവാന്‍ പല രീതിയിലും ശ്രമിച്ചിട്ടും അന്നും ഇന്നും ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയുന്നതാണ്‌ നമ്മുടെ ഏറ്റവും വലിയ വിജയമെന്ന്‌ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്‌താവിച്ചു.

അസോസിയേഷന്‍ അണിയിച്ചൊരുക്കിയ കലാപരിപാടികളും ചെണ്ടമേളവും കാണികളുടെ കണ്ണും കാതും കവര്‍ന്നു. നമ്മുടെ ഐക്യവും അഖണ്‌ഡതയും കാത്തുസൂക്ഷിക്കുവാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്‌ എന്ന പ്രതിജ്ഞയോടെ പരിപാടികള്‍ അവസാനിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടില്‍, സെക്രട്ടറി ബാബു തോമസ്‌, ട്രഷറര്‍ പ്രസന്നകുമാര്‍, ജോയിന്റ്‌ സെക്രട്ടറി സജനാ നിഷാദ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്‌ണന്‍, സെക്രട്ടറി സജി കരിമ്പന്നൂര്‍ എന്നിവര്‍ പരിപാകള്‍ക്ക്‌ നേതൃത്വം നല്‍കി.


 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.