ഗാര്‍ലന്റ് (ഡാലസ്): ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മുന്‍ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്ക് ഡാലസില്‍ സ്വീകരണം നല്കുന്നു.
ഏപ്രില്‍ 28 വൈകിട്ട് 6 മണിക്ക് ഗാര്‍ലന്റിലുള്ള കേരള അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് രാജന് മാത്യു അറിയിച്ചു.
കേരള അസോസിയേഷന് ഓഫ് ഡാലസ് അതേ ദിവസം വൈകിട്ട് 4 മണിക്ക് അസോസിയേഷന് ഓഫിസില്‍ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും നേരില്‍ കണ്ടു ആശയ വിനിമയം നടത്തുന്നതിനും ലോകസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിനുമാണ് ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബോബന് കൊടുവത്ത്, ബാബു സൈമണ്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അറിയിച്ചു. സമ്മേളനം വന്‍ വിജയമാക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം ഇവര്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജന് മാത്യു : 469 855 2733
ബാബു സൈമണ്‍ : 214 735 3999
Comments