You are Here : Home / USA News

ബേ മലയാളി ബാഡ് മിന്റൺ ടൂർണ്ണമെന്റ് വൻ വിജയമായി

Text Size  

Story Dated: Saturday, April 13, 2019 10:28 hrs UTC

ബിന്ദു ടിജി 
 
സാൻ ഫ്രാൻസിസ്കോ സാൻ  ഹോസെ യിലെ ബേ മലയാളി സ്‌പോർട് സ് ക്ലബ്ബ് ന്റെ 
 മൂന്നാമത് ബാഡ് മിന്റൺ ടൂർണമെൻറ് ഇക്കഴിഞ്ഞ ഏപ്രിൽ ആറ്
ശനിയാഴ്ച ഫ്രീ മോണ്ട് ഔർ ലേഡി ഓഫ് ഗ്വാഡെലൂ പ്പ്  ചർച്ച് ഇൻഡോർ കോർട്ടിൽ വെച്ച് നടന്നു .    പതിനൊന്നു വർഷങ്ങളായി സാൻ ഹോസെ ആസ്ഥാനമായി ബേ മലയാളി സ്‌പോർട് സ് ക്ലബ് മലയാളികൾക്ക് പ്രിയമുള്ള കായിക വിനോദങ്ങളിലൂടെ സാമുദായിക കൂട്ടായ്മയും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് പ്രവർത്തിച്ചു വരുന്നു. 
 
സിലിക്കൺ വാലി യിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളായ  ടെക്ക് ഐ ടി യും ഹാർമണി വെൻച്വർ സും ആണ് ടൂർണമെൻറ് സ്പോൺസർ ചെയ്തത് . ഫാദർ കുര്യാക്കോസ് ടൂർണമെന്റ് ഉത്‌ഘാടനം ചെയ്തു. 
വിവിധ  പ്രായപരിധിയിലുള്ളവരെ ഉൾപ്പെടുത്തി അഞ്ചു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത് .
 
ക്ലബ് പ്രസിഡന്റ് ലെബോൺ മാത്യു വിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഫാദർ ജോയ് കുമാരതുശ്ശേരി യും  സ്പോൺസർ മാരായ പ്രതീഷ് തോമസും രാശ്വന്ത്‌ റെഡ്ഢിയും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു . ഫോമാ ജോയിന്റ് സെക്രട്ടറി സാജു   ജോസഫ് മുഖ്യ അതിഥി യായിരുന്നു .
 
അനുപ് പിള്ള , നൗഫൽ കപ്പച്ചള്ളയിയിൽ, ജീൻ ജോർജ്, ബാബു മാതലികുന്നേൽ, എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി യാണ് ടൂർണമെന്റ് വിജയത്തിനായി പ്രയത്നിച്ചത് . 
 
കായിക വിനോദത്തിലൂടെ പൊതു ജനാരോഗ്യം സംരക്ഷി ച്ച് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ  പ്രവർത്തിച്ചു വരുന്ന ബേ മലയാളി കഴിഞ്ഞ വർഷം ഫ്രീ മോണ്ട് സിറ്റി യുടെ പ്രത്യേക അംഗീകാരവും  നേടിയിരുന്നു .
ഏകദേശം അറുന്നൂറിലധികം അംഗങ്ങളുള്ള ഈ ക്ലബ് വരും കാലങ്ങളിലേക്കും വിപുലമായ പരിപാടികളാണ്   ആസൂത്രണം ചെയ്തു വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.