You are Here : Home / USA News

പാര്‍ക്ക്‌ലാന്റ് സ്‌ക്കൂള്‍ വെടിവെപ്പ്- രണ്ടാമതൊരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 25, 2019 10:23 hrs UTC

ഫ്‌ളോറിഡാ: പാര്‍ക്ക്‌ലാന്റ് സ്‌ക്കൂളിലുണ്ടായ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടാമതൊരാള്‍ കൂടി മാര്‍ച്ച് 23 ശനിയാഴ്ച വൈകീട്ട് ജീവനൊടുക്കിയതായി പാര്‍ക്ക്‌ലാന്റ് പോലീസ് മാര്‍ച്ച് 24 ഞായറാഴ്ച ഔദ്യോഗീകമായി സ്ഥീരീകരിച്ചു. മാര്‍ജൊറി സ്‌റ്റോണ്‍മാല്‍ ഡഗലസ് ഹൈസ്‌ക്കൂളില്‍ 2018 ഫെബ്രുവരിയില്‍ ഉണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉറ്റ സുഹൃത്ത് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ കഴിഞ്ഞ ആഴ്ച ഈ സ്‌ക്കൂളിലെ സിഡ്‌നി(19) എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്റെ പിന്നാലെയാണ് മറ്റൊരു വിദ്യാര്‍ത്ഥി ഇന്നലെ ആത്മഹത്യ ചെയ്തത്. ഈ വിദ്യാര്‍ത്ഥിയുടെ വിശദ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു വിദ്യാര്‍ത്ഥികളും തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

 

ഇതോടെ 2018 വാലന്റയ്ന്‍സ് ഡെയില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. ഇനിയും എത്രകുട്ടികള്‍ ഈ ഷൂട്ടിന്റെ അനന്തര ഫലമായി ജീവനെടുക്കും എന്ന് നിര്‍ണ്ണയ്ക്കാനാവില്ല ഗണ്‍ കണ്‍ട്രോള്‍ ആക്ടിവിസ്റ്റ് ഡേവിഡ് ഹോഗ് പറഞ്ഞു. ഗവണ്‍മെന്റോ, സ്‌ക്കൂള്‍ അധികൃതരോ ഇതിനെതിരെ എന്തു നടപടിയാണ് സ്വീകരിക്കുന്നത്? അദ്ദേഹം ചോദിച്ചു. ഏതെങ്കിലു കുട്ടികളില്‍ ആത്മഹത്യ പ്രവണത പ്രകടമാകുന്നുണ്ടെങ്കില്‍ നാഷ്ണല്‍ സൂയിസൈഡ് പ്രിവെന്‍ഷന്‍ ലൈഫ് ലൈനുമായി 18002738255 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.