You are Here : Home / USA News

പാര്‍ക്ക്‌ലാന്റ് വെടിവെപ്പിനെ അതിജീവിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 23, 2019 01:15 hrs UTC

ഫ്‌ളോറിഡ: പാര്‍ക്ക്‌ലാന്റ് മാര്‍ജറി സ്റ്റേണ്‍മാന്‍ ഡഗലസ് ഹൈസ്‌ക്കൂളില്‍ 2018 ഫെബ്രുവരി 14ന് നിക്കൊളസ് ക്രൂസ്(19) നടത്തിയ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട സിഡ്‌നി അയിലൊ(19) എന്ന വിദ്യാര്‍ത്ഥിനി വിഷാദ രോഗത്തെ തുടര്‍ന്ന് സ്വയം ജീവനെടുത്തു.
പാര്‍ക്ക്‌ലാന്റ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 17 പേരില്‍ സിഡ്‌നിയുടെ ഏറ്റവും അടുത്ത സുഹൃത്തും വ്ിദ്യാര്‍ത്ഥിനിയുമായ മെഡൊ പോളക്ക് കൊല്ലപ്പെട്ടിരുന്നു.
ഭീകര സംഭവത്തില്‍ ദൃക്‌സാക്ഷിയാകേണ്ടിവന്ന സിഡ്‌നിയെ വിഷാദ രോഗം  പിടികൂടിയിരുന്നതായി മാതാവ് പറഞ്ഞു.
 
ഇയ്യിടെയാണ് സിഡ്‌നി ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തീകരിച്ചതു ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനത്തിന് പോകാനിരിക്കെയാണ്  ആത്മഹത്യ.
ഫ്‌ളോറിഡാ അറ്റ്‌ലാന്റയില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയെങ്കിലും പലപ്പോഴും കോളേജില്‍ പോകാന്‍ ഇവര്‍ മടികാണിച്ചിരുന്നതായി മാതാവ് പറയുന്നു. ക്ലാസ്സില്‍ മിക്കവാറും ഏകയായി കഴിയുന്ന കുട്ടിയോട് കാരണം അന്വേഷിച്ചു പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ ആരും തയ്യാറായില്ല, എന്നും മാതാവ് പരാതിപ്പെട്ടു. മാര്‍ച്ച് 17ന് ആത്മഹത്യ ചെയ്ത സിഡ്‌നിയുടെ മൃതദഹം കൂട്ടുകാരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 22 വെള്ളിയാഴ്ചയായിരുന്നു മറവു ചെയ്തത്.
 
17 പേരെ കൊലപ്പെടുത്തിയ കേസ്സില്‍ നിക്കൊളസിനെ ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്.
 
സിഡ്‌നിയുടെ ആത്മഹത്യയെ തുടര്‍ന്ന്, ആരെങ്കിലും പ്രത്യേകിച്ചു ആത്മഹത്യ പ്രവണത കാണിക്കുന്നതായി കണ്ടാല്‍ ഇവര്‍ക്കാവശ്യമായ ഉപദശങ്ങള്‍ നല്‍കുവാന്‍ നാഷ്ണല്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ ലൈന്‍ (1-800-273-8255) നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.