You are Here : Home / USA News

കേരളാ കോൺഗ്രസ് നേതാക്കൾ ഒന്നിക്കണം

Text Size  

Story Dated: Thursday, March 14, 2019 06:11 hrs UTC

ഡാളസ്: കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കേരള കോൺഗ്രസ് നേതാക്കൾ ഒന്നിക്കണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ പ്രസിഡന്റ് ജെയ്‌ബു കുളങ്ങര, വർക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു, നാഷണൽ കോഓർഡിനേറ്റർ മാത്തുക്കുട്ടി ആലും പറമ്പിൽ, നാഷണൽ സെക്രട്ടറി സണ്ണി കാരിക്കൽ മുതലായവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തെരെഞ്ഞെടിപ്പു അടുത്ത സാഹചര്യത്തിൽ പാർട്ടിയെ ധ്രുവീകരിക്കുന്ന യാതൊരു നടപടികളും ആരുടെയും ഭാഗത്തുനിന്നും ഉണ്ടാവരുത്.

കേരളത്തിലെ കർഷകരുടെ കരുത്തുറ്റ പാർട്ടിയാണ് കേരള കോൺഗ്രസ്. കേരള ജനത എന്നും മാറോടു ചേർത്ത് പിടിച്ച പാർട്ടി. അഭിപ്രായഭിന്നതകൾ എല്ലാ പാർട്ടികളിലും ഉണ്ടാവാം. എന്നാൽ ത്യാഗം സഹിച്ചു ഒന്നിച്ച ശേഷം മാണി സാറും ജോസഫ് സാറും ഒരിക്കലും ഇനി പിരിയാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ സത്യസന്ധരായ കേരളം കോൺഗ്രസുകാരുടെ ഹൃദയം വീണ്ടും മുറിക്കുകയായിരിക്കും. സ്ഥാനങ്ങൾ ലഭിക്കുന്നത് തന്നെയല്ല അംഗീകാരം എന്നത്. അംഗീകാരമുണ്ടെങ്കിൽ സ്ഥാനങ്ങൾ പുറകെ എത്തും. പ്രവാസി കേരള കോൺഗ്രസുകാരുടെ വികാരം അമേരിക്കയിലെ നാഷണൽ കമ്മിറ്റി മീറ്റിംഗ് വിളിച്ചുകൂട്ടിയ ശേഷം നേതാക്കളെ അറിയിക്കുമെന്ന് മുൻ എം. ജി. യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും മുൻ കേരളാ വിദ്യാർത്ഥി കോൺഗ്രസ് നേതാവ് കൂടിയായിരുന്ന ശ്രീ പി. സി. മാത്യു പറഞ്ഞു. അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിച്ചില്ലെങ്കിൽ തിരുവല്ലാ നിയോജക മണ്ഡലത്തിലെ സ്ഥിതി ആവർത്തിക്കാൻ സാധ്യത ഏറെയാണ്. അത് ഒഴിവാക്കാൻ എല്ലാ നേതാക്കളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

തോമസ് ചാഴിക്കാടൻ എക്സ് എം. എൽ. എ യുടെ കോട്ടയത്തെ സ്ഥാനാര്ഥിത്വത്തെ ഒറ്റക്കെട്ടായി കോട്ടയത്തെ ജനത പിന്തുണക്കണമെന്നും ജോസ് കെ. മാണി എം. പി. തുടങ്ങിവച്ച ഉപകാര പ്രദമായ പല പദ്ധതികളുടെയും വിജയത്തിന് ചാഴിക്കാടന്റെ വിജയം അനിവാര്യമാണെന്നും പി. സി മാത്യു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.