You are Here : Home / USA News

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ദ്വിദിന സമ്മേളനം ഒർലാന്റോയിൽ നടന്നു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, March 14, 2019 05:23 hrs UTC

ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ആത്മീയ സമ്മേളനവും പ്രവർത്തന ഉത്ഘാടനവും ഫെബ്രുവരി 21 വെള്ളി, 22 ശനി ദിവസങ്ങളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ പോത്തൻ ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ചു. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തി. റവ. ആൻറണി റോക്കി, ഡോ. ജോൺ സാമുവേൽ തുടങ്ങിയവർ ആശംസ സന്ദേശം നൽകി.റീജിയൻ ട്രഷറാർ ബ്രദർ അലക്സാണ്ടർ ജോർജ് സ്വാഗതം അറിയിച്ചു.

ശനിയാഴ്ച പകൽ നടന്ന നേത്യത്വ സെമിനാറിൽ പാസ്റ്റർ ഡാനിയേൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജേക്കബ് മാത്യൂ, ഡോ. തോംസൺ കെ.മാത്യു, ജി.സാമുവേൽ, ബ്രദർ കെ.വി. ജോസഫ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ എടുത്തു. റവ.ബിനു ജോൺ മോഡറേറ്ററായിരുന്നു.

യുവജന പ്രവർത്തക സമ്മേളനത്തിൽ പി.വൈ.പി.എ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രെയ്സ് ആൻറ് വർഷിപ്പ് ശുശ്രൂഷകൾക് മ്യൂസിക് ക്വയർ നേതൃത്വം നൽകി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന റീജിയൻ സഹോദരി സമ്മേളനത്തിൽ പ്രസിഡന്റ് സിസ്റ്റർ ആശ തോമസ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ഷൈജ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കൗൺസിൽ അംഗങ്ങളായ രാജു പൊന്നോലിൽ, സജിമോൻ മാത്യൂ, നെബു സ്റ്റീഫൻ, നിബു വെള്ളവന്താനം, പ്രയർ കോർഡിനേറ്റർ പാസ്റ്റർ സിബി കുരുവിള തുടങ്ങിയവർ ദ്വിദിന സമ്മേളനത്തിന് നേതൃത്വം നൽകി.

പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റർ ബിനു ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്സാണ്ടർ ജോർജ്‌ (ട്രഷറാർ) തുടങ്ങിയവരാണ് റീജിയൻ ഭാരവാഹികൾ. ഫ്ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

വാർത്ത: നിബു വെള്ളവന്താനം
(പബ്ലിസിറ്റി കൺവീനർ) Photo: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ആത്മീയ സമ്മേളനം റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.