You are Here : Home / USA News

കെസിസിഎന്‍എ ഇലക്ഷന്‍ സംവാദം മാര്‍ച്ച് 8 വെള്ളിയാഴ്ച ചിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 06, 2019 11:52 hrs UTC

റോയി ചേലമയില്‍( സെക്രട്ടറി-കെസിഎസ്.)

 

നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(KCCNA) യുടെ 2019-2020 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 23-ാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്നു. രണ്ട് പാനലുകളിലായി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മാസങ്ങള്‍ക്ക് മുന്‍പു തന്നെ ആരംഭിച്ചിരുന്നു. ഈ ഇലക്ഷനില്‍ എക്‌സിക്യൂട്ടീവിലേക്ക് മല്‍സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളും തങ്ങളുടെ ആശയങ്ങള്‍ കമ്മ്യൂണിറ്റിയുമായി പങ്കുവയ്ക്കുന്നതിനായി നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ കെസിഎസിന്റെ ആസ്ഥാനത്ത് എത്തുന്നു. 2019 മാര്‍ച്ച് 8-ാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഡെസ്പ്ലയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ച് കെസിസിഎന്‍എ സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റ് ഉണ്ടായിരിക്കുന്നതാണ്. ടീം ഹെറിറ്റേജിനെ പ്രതിനിധീകരിച്ച് അനി മടത്തില്‍താഴെ(പ്രസിഡന്റ്), സണ്ണി മുണ്ടപ്ലാക്കില്‍(വൈസ് പ്രസിഡന്റ്), ലൂക്ക് തുരുത്തുവേലില്‍(ജനറല്‍ സെക്രട്ടറി), റോജി കണിയാംപറമ്പില്‍(ജോയിന്റ് സെക്രട്ടറി), ഷിജു അപ്പോഴിയില്‍(ട്രഷറര്‍) എന്നിവരും ടീം യുണിഫൈഡിനെ പ്രതിനിധീകരിച്ച് ജോസ് ഉപ്പൂട്ടില്‍(പ്രസിഡന്റ്), സിബി കാരക്കാട്ടില്‍(വൈസ് പ്രസിഡന്റ്), ജോസ് തൂമ്പനാല്‍(സെക്രട്ടറി), ജോസ് മാമ്പള്ളില്‍(ജോയിന്റ് സെക്രട്ടറി), ചാക്കോച്ചന്‍ പുല്ലാനപ്പള്ളിയില്‍(ട്രഷറര്‍) എന്നിവരും ഈ തിരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സമൂഹത്തിന്റെ അടുത്ത രണ്ട് വര്‍ഷത്തെ അമരക്കാരില്‍ നിന്നും അവരുടെ വീക്ഷണങ്ങള്‍ അറിയുന്നതിനും പരിചയപ്പെടുന്നതിനും ഉതകുന്ന ഈ പരിപാടിയിലേക്ക് ഷിക്കാഗോയിലെ എല്ലാ കെസിഎസ് അംഗങ്ങളേയും കെസിഎസ് ഭാരവാഹികളായ ഷിജു ചെറിയത്തില്‍, ജയിംസ് തിരുനെല്ലിപറമ്പില്‍, റോയി ചേലമലയില്‍, ടോമി എടത്തില്‍, ജെറിന്‍ പൂതകരി എന്നിവര്‍ ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.