You are Here : Home / USA News

വേള്‍ഡ് മലയാളി കൌണ്‍സില്‍ അന്തര്‍ദേശിയ വനിതാ ദിനം

Text Size  

Story Dated: Friday, February 22, 2019 12:14 hrs UTC

ന്യൂജേഴ്‌സി : ലോകമെമ്പാടും മാര്‍ച്ച് എട്ടിന് അന്തര്‍ദേശിയ വനിതാ ദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ചു വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം, വൈവിധ്യമായ പ്രോഗ്രാമുകള്‍ മാര്‍ച്ച് ഒന്‍പതിന് ന്യൂജേഴ്‌സിയില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്‍പതു ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ എട്ടു മണി വരെ ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് 2019 അന്താരാഷ്ട്ര വനിതാദിന പ്രമേയമായ "Think equal , build smart and innovate for change " ആസ്പദമാക്കിയാണ് പരിപാടികള്‍ സജ്ജമാക്കിയിരിക്കുന്നത് . ലൈസി അലക്‌സ് (ഫൊക്കാന), രേഖ നായര്‍ (ഫോമാ ), വിനി നായര്‍ (റിപ്പോര്‍ട്ടര്‍ ടിവി) , ഡോ. ആനി പോള്‍ , ആനി കോലോത്ത് എന്നിങ്ങനെ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ വെന്നിക്കൊടി പാറിച്ച പ്രഗത്ഭര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ച പരിപാടികളുടെ പ്രധാന ആകര്‍ഷണമാണ്. അന്താരാഷ്ട്ര വനിതാദിന പ്രമേയമായ 'Think equal , build smart and innovate for change ' എന്നീ വിഷയത്തില്‍ വനിതാ ശാക്തീകരണത്തിനുള്ള സമസ്തമേഖലകളിലൂടെയുള്ള സമഗ്രമായ ചര്‍ച്ചകള്‍ക്കും വനിതാദിന പരിപാടി വേദിയാകും. സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. ന്യൂജേഴ്‌സി വനിതാ ഫോറം പ്രവര്‍ത്തനസജ്ജമാകുന്ന 'മെന്റ്റര്‍' പ്രോഗ്രാമിനെ പറ്റിയുള്ള ചര്‍ച്ചകളും അവലോകനവും പരിപാടിയുടെ ഭാഗമായി നടക്കും

അന്തര്‍ദേശിയ വനിതാ ദിനത്തിനോട് അനുബന്ധിച്ചു ലോകമെമ്പാടും വനിതകളുടെ ക്ഷേമത്തിനും, പുരോഗതിക്കും ലക്ഷ്യമാക്കി ഷേമബദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഈ വേളയില്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം വനിതാ ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഏറെ അഭിമാനം ഉണ്ടെന്നു ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് ഡോ ഷൈനി രാജു, സെക്രട്ടറി അമ്പിളി കുര്യന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. വനിതാ ദിന ആഘോഷങ്ങള്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ മികവാര്‍ന്ന പ്രവര്‍ത്തനമണ്ഡലങ്ങളില്‍ മറ്റൊരു പൊന്‍തൂവലാകും എന്ന് ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാന, ഫോമാ, Kanj, Manj ഉള്‍പ്പെടെയുള്ള സംഘടനകളിലെ നേതൃനിരയിയുള്ള എല്ലാ ഭാരവാഹികളേയും , വനിതാ ഫോറം നേതാക്കളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം ന്യൂ ജഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ പിന്റോ കണ്ണമ്പിള്ളില്‍ പരിപാടിയുടെ സമയോചിതമായ നടത്തിപ്പിലും, ഉജ്വല സംഘടനാ മികവിലുമുള്ള വനിതാ ഫോറത്തിനുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറം പ്രസിഡന്റ് സിസിലി ജോയ് , അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍ വനിതാ ഫോറത്തിന്റെ ഈ സംരഭത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് ഡോ ഷൈനി രാജു, സെക്രട്ടറി അമ്പിളി കുര്യന്‍ എന്നിവരോടൊപ്പം ന്യൂജേഴ്‌സി പ്രൊവിന്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ശ്രീകുമാര്‍ , സെക്രട്ടറി വിദ്യ കിഷോര്‍, ട്രഷറര്‍ ശോഭ ജേക്കബ് , ജോയിന്റ് സെക്രട്ടറി മിനി ചെറിയാന്‍ , ചാരിറ്റി ഫോറം സെക്രട്ടറി ജിനു അലക്‌സ് , അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഡോ സോഫി വില്‍സന്‍, എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. ഡോ സോഫി വില്‍സണ്‍ ആയിരിക്കും എംസി അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരാക് ഒബാമ ഉള്‍പ്പെടെ പല ലോകനേതാക്കളും മാര്‍ച്ച് മാസത്തിനെ വനിതകളുടെ ചരിത്ര പ്രധാനമായ മാസം എന്ന് വിശേഷിപ്പിച്ചിരുന്നു.

വനിതകളുടെ സുരക്ഷക്കും, പുരോഗതിക്കും വേണ്ടിയുള്ള കൂട്ടായ ശബ്ദങ്ങള്‍ ഉയരുന്ന ഈ കാലഘട്ടത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒരുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.