You are Here : Home / USA News

യുഎസ് ഷട്ട്ഡൗണിന് താത്ക്കാലിക വിരാമം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 26, 2019 12:24 hrs UTC

ന്യൂയോർക്ക്∙ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം നീണ്ടുനിന്ന ഷട്ട്ഡൗണിന് താത്ക്കാലിക വിരാമം. ഷട്ട്ഡൗണ്‍ 35–ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ന്യൂയോർക്ക്, ന്യൂജഴ്സി ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം മന്ദീഭവിച്ചതും 800,000 ജീവനക്കാർക്കും നഷ്ടപ്പെട്ട പേ ചെക്കിനെ തുടർന്നുള്ള പ്രതിഷേധം ഉയർന്നതും ഇരു പാർട്ടികളെയും അടിയന്തര തീരുമാനത്തിന് നിർബന്ധിക്കുകയായിരുന്നു.

അതിർത്തിമതിലിന് തുക അനുവദിക്കാതെ ഷട്ട്ഡൗൺ അവസാനിപ്പിച്ചത് ഡമോക്രാറ്റുകൾ വിജയമായാണ് അവകാശപ്പെടുന്നത്. എന്നാൽ ഫെബ്രുവരി 15 നുള്ളിൽ അനുകൂല തീരമാനമെടുത്തില്ലെങ്കിൽ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനുള്ള ഇടവേളയാണിതെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി അവകാശപ്പെടുന്നത്.

ഷട്ട് ഡൗൺ അവസാനിപ്പിച്ചുകൊണ്ട് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തത് വികാരനിർഭരമായാണ്. ഷ്ട്ട്ഡൗൺ മൂലം ദുരിതമനുഭവിച്ച പൗരൻമാരെ ധീരൻമാരും ദേശസ്നേഹികളുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.